മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്... സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്

മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മത്തായിയുടെ മൃതദേഹം നിലവില്‍ 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെയാണ് മത്തായി മരണപ്പെട്ടത്.
മത്തായിയുടെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം വരുന്നത്. മത്തായിയുടെ മരണത്തില്‍ ജില്ലാ പോലീസ് മേധാവിയും ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha























