ടിബറ്റിലെ മാനസ സരോവറിന് സമീപം ചൈനയുടെ അടുത്ത നീക്കം ; മാനസ സരോവിൽ മിസൈല്‍ സ്ഥാപിക്കുന്നു ഉപഗ്രഹ ചിത്രം പുറത്ത്; തടാകത്തിന് സമീപം ചൈന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ശക്തമാകുന്നു

ടിബറ്റിലെ മാനസ സരോവറിന് സമീപം ചൈനയുടെ അടുത്ത നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. മാനസ സരോവിൽ മിസൈല്‍ സ്ഥാപിക്കുന്നു, ഉപഗ്രഹ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ടിബറ്റിലെ മാനസ സരോവർ തടാകത്തിന് സമീപം ചൈന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ശക്തമായി ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിക്കുന്ന ഉപഗ്രഹ ചിത്രം പുറത്തുവന്നു. പേര് വെളിപ്പെടുത്താത്ത ഒരാൾ ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. @detresfa_എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലിപുലേഖ് ചുരത്തിന് സമീപത്തേക്ക് ചൈന കൂടുതൽ സൈനിക വിന്യാസം നടത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപഗ്രഹ ചിത്രം വന്നിരിക്കുന്നത്. മാനസ സരോവറിന് സമീപം കൂടുതൽ കാലം താമസിക്കാനാകുന്ന തരത്തിലുള്ള ടെന്റുകൾ അടങ്ങുന്ന വലിയ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂതല- വ്യോമ മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന സംവിധാനമാണ് മാനസസരോവറിന് സമീപം ചൈന നിർമിക്കുന്നതെന്നാണ് ചിത്രത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ഹിന്ദുക്കൾ വിശുദ്ധമെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് മാനസ സരോവര തടാകവും കൈലാസവും. ഇന്ത്യയിൽ നിന്നുള്ള വ്യോമാക്രമണത്തെ തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനങ്ങളെന്നാണ് കരുതുന്നത്. സുപ്രധാന കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനെ ഉദ്ദേശിച്ചാണ് സാധാരണ ഗതിയിൽ ഭുതല- വ്യോമ മിസൈലുകൾ ഉപയോഗിക്കുന്നത്.ചൈനയ്ക്ക് സ്വന്തമായി വികസിപ്പിച്ചതും റഷ്യയിൽ നിന്ന് വാങ്ങിയതുമായ ഇത്തരം മിസൈലുകളുടെ വലിയൊരു സംവിധാനം തന്നെയുണ്ട്. ഈ മേഖലയിൽ ചൈന മിസൈൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് നിർണായക കണ്ടെത്തലാണ്. ടിബറ്റിൽ ഇന്ത്യയെ ഉന്നമിട്ട് ചൈന വലിയതോതിൽ സൈനിക സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ നിർണായകമായ ങാരി ഗുൻസ വിമാനത്താവളം, ഷിഗേസ് വിമാനത്താവളം, ലാസ ഗൊങ്കാർ വിമാനത്താവളം തുടങ്ങിയവ ടിബറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തുന്നതിനാകും മിസൈൽ വിന്യാസമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























