സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങൾക്കും ലഭ്യമാക്കണം; മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്. നാല് വർഷമായി ശമ്പള വർധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങൾക്കും ലഭ്യമാക്കണമെന്നാണ് ജൂനിയർ നഴ്സുമാരുടെ ആവശ്യം.
ഏഴ് മെഡിക്കല്‍ കോളജുകളില്‍ കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ അടക്കം 375 നഴ്സുമാരാണ് സമരം ചെയ്യുന്നത്. അതേസമയം, വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് സമരമെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. നഴ്സിംഗ് കോഴ്സിലെ ബോണ്ടിന്റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























