യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കി; പിന്നാലെ സ്വപ്നയേയും പുറത്താക്കി; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാ വീണ്ടും 'ലൈഫിൽ' വില്ലനാകുമ്പോൾ

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട് ഒരാളുടെ പേര് ഉയർന്ന് വരുന്നുണ്ട്. എന്നാൽ യുഎഇ കോൺസുലേറ്റിലെ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാ സാമ്പത്തിക ക്രമക്കേട് നടത്തിയതിനു സ്വപ്നയ്ക്കൊപ്പം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം . ഈജിപ്ത് പൗരനായ ഖാലിദിനെ 2019 ജൂലൈ 30നായിരുന്നു യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കിയത്. രണ്ടു ദിവസത്തിനു ശേഷം ഓഗസ്റ്റ് 2നാണ് ഖാലിദ് കോൺസുലേറ്റ് വാഹനത്തിലെത്തുകയും കവടിയാറിലെ ഒരു കേന്ദ്രത്തിൽ 3.5 കോടി രൂപ കൈപ്പറ്റിയതായി ആരോപണമുയരുകയും ചെയ്തു. . നേരത്തേ ഇന്തൊനീഷ്യയിലെ യുഎഇ നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരനായിരുന്ന ഖാലിദ് തിരുവനന്തപുരത്ത് കോൺസുലേറ്റ് തുടങ്ങിയ ശേഷമായിരുന്നു അക്കൗണ്ടന്റായി എത്തുന്നത്. നയതന്ത്ര പദവിയില്ലാത്തതിനാൽ വീസ ഉൾപ്പെടെ രേഖകൾ ശരിയാക്കാൻ ഏറെ സമയമെടുക്കുകയും ചെയ്തു . എന്നാൽ എത്തിയശേഷം കോൺസുലേറ്റിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു .
. 2019ലായിരുന്നു സ്വപ്നയും ഖാലിദും അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ യുഎഇ വിദേശകാര്യമന്ത്രാലയത്തിനു ലഭിക്കുന്നത്. വീസ അനുവദിക്കുന്നതിൽ ഉൾപ്പെടെ ഇരുവരും ക്രമക്കേടു നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തു . ആദ്യം ഖാലിദിനെയാണു പറഞ്ഞുവിട്ടത്. ഏതാനും ദിവസങ്ങൾ കൂടി കേരളത്തിൽ തുടർന്ന ഖാലിദ് ഓഗസ്റ്റ് 5നാണു യുഎഇയിലേക്കു മടങ്ങിയത്.ഓഗസ്റ്റ് 12നായിരുന്നു സ്വപ്നയെ പുറത്താക്കിയത്. തീരുമാനം പിൻവലിപ്പിക്കാൻ സ്വപ്ന യുഎഇയിൽ പോയി സമ്മർദം ചെലുത്തിയെങ്കിലും നടന്നില്ല. സംസ്ഥാന സർക്കാരിലെ ഉന്നതർ വഴിയും തിരികെ ജോലിയിൽ കയറാൻ സ്വപ്ന ശ്രമിച്ചെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. ഇതും നടക്കാതായതോടെയാണു സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിൽ ജോലി നേടുകയായിരുന്നു . ഇതിനു ശേഷവും യുഎഇ വിദേശകാര്യമന്ത്രാലയം അറിയാതെ സ്വപ്ന കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും ചെയ്തു . സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥയായിരിക്കെ തന്നെ യുഎഇ ദേശീയദിനാഘോഷത്തിന്റെ സംഘാടനച്ചുമതല ഉൾപ്പെടെ അവർ നിർവഹിച്ചതിന്റെ തെളിവുകളും എൻഐഎ ശേഖരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























