തനിക്ക് സ്വപ്നയെ പരിചയപ്പെടുത്തി തന്നത് ശിവശങ്കർ; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ മൊഴി നൽകി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ മൊഴി നൽകി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. ശിവശങ്കർ വീണ്ടും കുരുക്കിലായിരിക്കുകയാണ് ഈ മൊഴി പുറത്ത് വന്നതോടെ. സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കറും സ്വപ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിൽ പറയുന്നുണ്ട് . എന്നാല്‍ സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം താന്‍ മടങ്ങിയെന്നായിരുന്നു ശിവശ ങ്കറിന്റെ മൊഴി. അതേ പോലെ താനെ എം ശിവശങ്കറിനെ കണ്ടതായും സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് കമ്മീഷന്‍ നല്‍കിയതായും യൂണിടാക് ഉടമ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു . കേസില്‍ സ്വപ്‌ന ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസാണ് സര്‍ക്കാരിന് വേണ്ടി റെഡ്ക്രസന്റ്- ലൈഫ്മിഷന്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. അതിനാലാണ് എന്‍ഫോഴ്‌സ്‌മെന്റ് യു വി ജോസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യു വി ജോസിന് മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്‌മെന്റ്.ധാരണാപത്രം നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ബാക്കി ഫയലുകള്‍ കൂടി പരിശോധിക്കും. ധാരണാപത്രത്തിലെ ദുര്‍ബലമായിട്ടുള്ള വ്യവസ്ഥകള്‍, മറ്റൊരു പ്രത്യക കരാറിലേക്ക് പോകാതിരുന്നതിന്റെ കാരണങ്ങള്‍, എം ശിവശങ്കറിന്റെ ഇടപെടലുകള്‍ എന്നിവയെപ്പറ്റിയും എൻഫോഴ്സ്മെന്റ് പരിശോധിക്കും. സ്വപ്നക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് യൂണിടാക് മൊഴിനല്‍കിയിട്ടുണ്ട്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























