Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ലൈഫ് മിഷൻ ; പിണറായി സർക്കാരിന്റെ കുത്തിന് പിടിച്ച് കേന്ദ്രമന്ത്രിയുടെ പവർ കാട്ടി മുരളീധരൻ!സംസ്ഥാന സർക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു

21 AUGUST 2020 03:10 PM IST
മലയാളി വാര്‍ത്ത

വിവാദമായ ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടൽ. പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്നാണ് നിർദേശം. ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻതന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

വിവാദ ലൈഫ് മിഷൻ ഭവനസമുച്ചയ പദ്ധതിയുടെ നടത്തിപ്പു കരാർ യൂണിടാക്കിനു നൽകിയത് റെഡ് ക്രസന്റ് ആണെന്ന വാദം പൊളിക്കുന്ന രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പദ്ധതിയിൽ യൂണിടാക് സമർപ്പിച്ച രൂപരേഖ തൃപ്‌തികരമാണെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോകാമെന്നും അറിയിച്ച് ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യു.വി. ജോസ് റെഡ് ക്രസന്റിനു നൽകിയ കത്താണ് പുറത്തുവന്നത്. പദ്ധതി നടത്തിപ്പിൽ യൂണിടാക്കിന്റെ പങ്കാളിത്തം അറിയില്ലെന്ന സർക്കാർ വാദം നുണയെന്നു വ്യക്തമാക്കുന്ന കത്ത് 2019 ആഗസ്റ്റ് 26ന് ആണ് യൂണിടാക്കിനു കൂടി പകർപ്പു വച്ച് അയച്ചിരിക്കുന്നത്. എല്ലാ അനുമതിയും വാങ്ങി നൽകാൻ സഹായിക്കാമെന്നും ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

വിവാദം മുറുകുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമ വകുപ്പുകളിൽ നിന്ന് വിശദാംശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഫയലുകൾ വിളിപ്പിച്ചു. യു.എ.ഇ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ ഉണ്ടാക്കിയ ധാരണാപത്രമനുസരിച്ചുള്ള ഭവനപദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലോടെ മുറുകിയ രാഷ്ട്രീയ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദ പരിശോധന.

ഫ്ലാറ്റ് നിർമാണത്തിനു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന്റെ മിനിറ്റ്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് വ്യക്താക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മറുപടിയിലാണിതു പറയുന്നത്. യൂണിടാക്കിനു കരാർ നൽകിയതു റെഡ് ക്രസന്റ് ആണെന്ന വിശദീകരണവും നൽകിയിട്ടുണ്ട്. മൂന്നു ചോദ്യങ്ങളാണ് ഇഡി സർക്കാരിനോടു പ്രധാനമായും ചോദിച്ചത്. ഈ മാസം 12നു നൽകിയ നോട്ടിസിലെ പ്രധാന ചോദ്യം ലൈഫ് മിഷനും റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന്റെ വിശദാംശങ്ങൾ എന്താണെന്നാണ്. മിനിറ്റ്സ്, ധാരണാപത്രത്തിന്റെ പകർപ്പ് എന്നിവ ആവശ്യപ്പെട്ടു. യോഗത്തിനു മിനിറ്റ്സ് ഇല്ല,

ഇത്തരമൊരു മിനിറ്റ്സ് ലൈഫ് മിഷന്റെ ഓഫിസിൽ ലഭ്യമല്ല എന്ന മറുപടിയാണു യു.വി.ജോസ് നൽകിയത്. ധാരണാപത്രത്തിന്റെ പകർപ്പു നൽകി.യൂണിടാക്കിനു ടെൻഡർ നൽകിയതിന്റെ വിശദാംശങ്ങളും നടപടിക്രമവും അറിയിക്കാനും ഇഡി ആവശ്യപ്പെട്ടു. യൂണിടാക്കിനു കരാർ നൽകിയതു റെഡ് ക്രസന്റ് ആണെന്ന മറുപടിയാണു ലൈഫ്മിഷൻ നൽകിയിരിക്കുന്നത്. മറ്റു വിശദാംശങ്ങളൊന്നും ലൈഫ് മിഷന് അറിയില്ലെന്നും വ്യക്തമാക്കുന്നു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത സുപ്രധാന യോഗത്തിന്റെ മിനിറ്റ്സ് ഇല്ലാതെ പോയതെങ്ങനെ എന്ന ചോദ്യമുയരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends