Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ക്യാമ്പസില്‍ വെച്ച് അയാള്‍ എന്റെ ഇടുപ്പില്‍ പിടിച്ചു ; ആലുവ യു സി കോളേജിലെ ‘ഇന്റലക്ച്വല്‍’ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള അദ്ധ്യാപകനെതിരെ ആരോപണവുമായി വിദ്യാർത്ഥിനി

21 AUGUST 2020 03:17 PM IST
മലയാളി വാര്‍ത്ത

ആലുവ യുസി കോളേജിലെ പ്രമുഖ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണം . അദ്ധ്യാപകനെതിരെ ആരോപണം ഉന്നയിക്കാന്‍ ഭയമായിരുന്നതിനാലാണ് അപ്പോൾ പ്രതികരിക്കാതിരുന്നത് എന്ന് അമൃത എന്ന പൂർവ്വ വിദ്യാർത്ഥിനി പറയുന്നു. ഇപ്പോൾ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ട വീഡിയോയിലാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

കോളേജിലും പുറത്തും വലിയ സ്വാധീനമുള്ള വളരെ പ്രഗത്ഭനായ അദ്ധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിനി തന്നെയാണ് ആരോപണവുമായി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്

പഠിക്കുന്ന കാലത്ത് ക്യാമ്പസിലെ കാന്റീനില്‍ നിന്ന് ചായ കുടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് കോളേജിലെ പ്രമുഖനും വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രിയങ്കരനുമായ അദ്ധ്യാപകനില്‍ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് അമൃത എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനി പറയുന്നു.

തനിക്ക് എതിരെ നടന്നുവന്ന അദ്ധ്യാപകന്‍ ഷെയ്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടിയെന്നും തുടര്‍ന്ന് നീട്ടിയ കൈകൊണ്ട് തന്റെ ഇടുപ്പില്‍ കയറി പിടിച്ചെന്നും അമൃത ആരോപിച്ചു.

ശേഷം അദ്ധ്യാപകന്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ നടന്നു പോയെന്നും താന്‍ വല്ലാതെ തളര്‍ന്നു പോയെന്നും അമൃത പറഞ്ഞു. തുടര്‍ന്ന് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയപ്പോള്‍ അദ്ധ്യാപകനെ അവിടെ കണ്ടില്ല. പിന്നീട് കണ്ടപ്പോള്‍ ‘അയാള്‍’ മോശമായി സംസാരിച്ചെന്നും അമൃത പറഞ്ഞു.

അദ്ധ്യാപകന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തപ്പോള്‍ ‘താന്‍ അത് ആ രീതിയില്‍ എടുക്കുമെന്നാണ് വിചാരിച്ചത്’ എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. കോളേജില്‍ തനിക്ക് അടുപ്പമുള്ള ചുരുക്കം ചില കുട്ടികളില്‍ ഒരാളാണ് അമൃതയെന്നും അതിനാലാണ് സ്വാതന്ത്ര്യം എടുത്തതെന്നും അദ്ധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു.

ചെയ്ത തെറ്റ് അംഗീകരിക്കാന്‍ അദ്ധ്യാപകന്‍ തയ്യാറായില്ലെന്നാണ് അമൃത പറയുന്നത്. ക്യാമ്പസിലെ ‘ഇന്റലക്ച്വല്‍’ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള അദ്ധ്യാപകനെതിരെ ആരോപണം ഉന്നയിക്കാന്‍ ഭയമായിരുന്നു എന്ന് അമൃതയും ഒപ്പമുള്ള മറ്റ് വിദ്യാര്‍ത്ഥിനികളും പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും വൈകിപ്പോയെന്ന ഒറ്റ കാരണം കൊണ്ട് ഒരു ലൈംഗികാതിക്രമവും പുറത്തുപറയാതിരിക്കരുതെന്നും വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞുവെക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends