രാജ്യം കൊവിഡ് മുക്തിയിലേക്ക് ?സെപ്‌റ്റംബർ പകുതിയോടെ കൊവിഡ് കണക്കുകളിൽ കുറവുണ്ടായേക്കാം

കോവിഡ് വ്യാപന ആശങ്ക ശക്തമായി തുടരുന്നതിനിടയിലും രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 74,30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,282 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണ് ഇത്. കൊവിഡ് മരണനിരക്കിലും വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. 1.89 ശതമാനമാണ് മരണനിരക്ക്. ഇതുവരെ 54849 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 21.58 ലക്ഷം പേർ രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിലെ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തെക്കാൾ ഉയർന്ന കണക്കാണിത്. 14,66,918 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധന തുടരുന്നത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും. സെപ്‌റ്റംബർ പകുതിയോടെ കൊവിഡ് കണക്കുകളിൽ കുറവുണ്ടായേക്കാമെന്ന റിപ്പോർട്ടുകളുമുണ്ട്
ഐസിഎംആറിൻ്റെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ പറഞ്ഞു. ഐസിഎംആറും ഇന്ത്യൻ വാക്സിൻ നിര്‍മാതാവായ ഭാരത് ബയോടെക്കും ചേര്‍ന്നാണ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























