Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തിരുവനന്തപുരം വിമാനത്താവളം... കരാര്‍ എങ്ങാന്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നുവെന്ന് കെ. സുരേന്ദ്രന്‍

21 AUGUST 2020 09:36 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളം കരാര്‍ സംസ്ഥാനസര്‍ക്കാരിന് ലഭിച്ചിരുന്നെങ്കില്‍ വിമാനത്താവളം തന്നെ പിണറായി വിജയന്‍ വിഴുങ്ങിക്കളയുമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിമാനത്താവളം ടെണ്ടറില്‍ പങ്കെടുക്കാന്‍ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതില്‍ 2.13 കോടി കണ്‍സല്‍ട്ടന്‍സിക്കു മാത്രമാണ് ചെലവഴിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവുചെലവു കണക്കുകള്‍ സി. എ. ജി ഓഡിറ്റിനു വിധേയമാക്കണമെന്ന് പറഞ്ഞപ്പോള്‍ സ്വകാര്യ വിമാനത്താവളമെന്ന് പറഞ്ഞ് അതു നിഷേധിച്ചവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഹാന്‍ഡിലിംഗ് അദാനിക്കു നല്‍കിയതിനെതിരെ വാളെടുക്കുന്നത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും ലാഭമുള്ള നിലയിലാണ് സര്‍ക്കാര്‍ ടെണ്ടര്‍ അംഗീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സകല കരാറുകളും ഒരു നടപടിക്രമവുമില്ലാതെ കെ. പി. എം. ജി ക്കും തീറെഴുതുന്ന സി. പി. എം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറും അതുപോലെയാണെന്ന് സംശയിക്കുന്നതില്‍ അത്ഭുതമില്ല. കിട്ടാത്തതിലുള്ള കൊതിക്കെറുവാണ് കേരള സര്‍ക്കാരിന്. സി. ഡിറ്റും കെല്‍ട്രോണുമുണ്ടായിട്ടും സ്പ്രിംക്‌ളറിന് ഡാറ്റാ കൈമാറ്റം ചെയ്യാന്‍ കരാറുണ്ടാക്കിയ വിപ്‌ളവകാരികളാണ് ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍മാരെപ്പോലെ വാചകമടിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ചാരിത്ര്യപ്രസംഗം ആദ്യം മന്‍ മോഹന്‍ജിയോടാണ് പറയേണ്ടത്. ആരാണ് ഈ ഏര്‍പ്പാട് ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം പറയും. സര്‍വ്വ കക്ഷിയോഗം വിളിക്കുന്നവര്‍ ഇക്കാര്യത്തില്‍ തിരുവനന്തപുരത്ത് ജനങ്ങള്‍ക്കിടയില്‍ ഒരു ഹിതപരിശോധനയ്ക്കു തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. കള്ളക്കടത്തും ഹവാലയും നിര്‍ബാധം നടത്തുന്നവരുടെ കയ്യില്‍നിന്ന് തിരുവനന്തപുരത്തെയും കരിപ്പൂരിലേയും കാര്‍ഗോ ഹാന്‍ഡിലിംഗ് എടുത്തുമാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends