ഇടയാന്‍ വന്നാലുണ്ടല്ലോ... സാമ്പത്തിക കുറ്റകൃത്യത്തില്‍ നിന്നും ജാമ്യം നേടുക എളുപ്പമാണെന്ന് കണ്ട് കളിച്ച സ്വപ്ന സുരേഷിനെ പൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ തകര്‍ത്താടിയപ്പോള്‍ ഒരിക്കല്‍ കൂടി ജാമ്യം സ്വഹയായി; സ്വപ്നയുടെ മറ്റൊരു മുഖം പൊളിച്ചടുക്കി

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ തന്നെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് കര്‍ശന നിര്‍ദേശമാണ് ഡോവല്‍ നടത്തിയത്. ഭീകര പ്രവര്‍ത്തനത്തില്‍ നിന്നും കേവലം സാമ്പത്തിക കുറ്റമായി മാറ്റി അതില്‍ നിന്നും രക്ഷപ്പെടാനാണ് സ്വപ്നയും കൂട്ടരും ശ്രമിച്ചത്. അത്തരത്തിലുള്ള വാദങ്ങളാണ് കോടതിയില്‍ നടന്നത്. എന്നാല്‍ സ്വപ്നയുടെ ആരൂം കാണാത്ത മുഖങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം നടന്ന വാദങ്ങളില്‍ സ്വപ്നയ്ക്ക് ദാ ജാമ്യം ലഭിച്ചുവെന്ന് വരെ പ്രചരണം നടന്നു. എന്നാല്‍ അന്വേഷണ സംഘം ഹാജരാക്കിയതാവട്ടെ ഒന്നൊന്നര തെളിവും. അതോടെയാണ് സ്വപ്നയുടെ എല്ലാം മോഹങ്ങളും കെട്ടടങ്ങിയത്. സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്ത തുക പ്രഥമദൃഷ്ട്യാ കള്ളപ്പണമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല സ്വപ്ന വാദിച്ച പോലെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നവീകരണ പദ്ധതിയുടെ കരാറുകാരില്‍ നിന്ന് ലഭിച്ച കമ്മിഷനാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ചെയ്ത കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇതു പറഞ്ഞത്.
സ്വപ്നയുടെ രണ്ടു ലോക്കറുകളില്‍ നിന്ന് ജൂലായ് 23ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. പണം കമ്മിഷനായി കിട്ടിയതാണെന്നും സ്വര്‍ണം ദുബായില്‍ ഷേയ്ക്കിന്റെ അക്കൗണ്ടന്റായിരുന്ന പിതാവ് വിവാഹ സമ്മാനമായി നല്‍കിയതാണെന്നുമായിരുന്നു സ്വപ്നയുടെ വാദം. 2018ലെ പ്രളയത്തില്‍ തകര്‍ന്ന 150 വീടുകള്‍ നവീകരിക്കാന്‍ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ്, ഫോര്‍ത്ത് ഫോഴ്‌സ്, യൂണിടാക്ക് ബില്‍ഡേഴ്‌സ്, സാന്‍ വെഞ്ച്വേഴ്‌സ് എന്നിവരുമായി യു.എ.ഇ കോണ്‍സുലേറ്റുണ്ടാക്കിയ കരാര്‍ നടപ്പാക്കിയതിനാണ് കമ്മിഷന്‍ കിട്ടിയതെന്നും പണമായി ലഭിച്ചതാണ് ലോക്കറില്‍ സൂക്ഷിച്ചതെന്നും സ്വപ്‌ന വാദിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരി അവകാശപ്പെടുന്നതുപോലെ പണമായി കമ്മിഷന്‍ നല്‍കിയില്ലെന്ന് യൂണിടാക്ക് ബില്‍ഡേഴ്‌സിലെ സന്തോഷ് ഈപ്പന്റെ മൊഴിയില്‍ പറയുന്നു.
മറ്റൊരുമൊഴിയില്‍ സ്വപ്ന, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് ഐസോമങ്ക് ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി കമ്മിഷന്‍ നല്‍കിയെന്നും സ്വപ്ന അവകാശപ്പെടുന്നതുപോലെ പണമായി നല്‍കിയിട്ടില്ലെന്നും പറയുന്നുണ്ട്. നാലാംപ്രതി സന്ദീപ് നായരും ഇതു സമ്മതിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ലോക്കറിലെ പണം കമ്മിഷനല്ലെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തിലും ഗൂഢാലോചനയിലും തനിക്ക് പങ്കുണ്ടെന്നും 21 തവണ തിരുവനന്തപുരം വിമാനത്താവളം വഴി സമാനരീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഇന്ത്യയിലും പുറത്തുമുള്ള ഉന്നത സ്വാധീനമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെ നേടിയ സമ്പാദ്യമാണ് ലോക്കറിലുള്ളതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തുക സ്ഥലവും കെട്ടിടങ്ങളും വാങ്ങാന്‍ സ്വപ്ന ഉപയോഗിച്ചിരുന്നോയെന്ന് ഇ.ഡി സംശയിക്കുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്കിന് തെളിവുകളുണ്ട്. ഇതിലൂടെ നേടിയ സമ്പാദ്യം കള്ളപ്പണത്തിന്റെ പരിധിയില്‍ വരും. കള്ളപ്പണം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുക മാത്രമല്ല പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുമാണ്. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണ്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് സ്വപ്നയുടെ ജാമ്യം സ്വാഹയായത്.
https://www.facebook.com/Malayalivartha

























