Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ശങ്കരാഭരണം വീണുടഞ്ഞു... ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യര്‍ എല്ലാം മണിമണിയായി പറഞ്ഞപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് എളുപ്പമായി; സ്വപ്നയുടെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ദുബായിലെ ഇരുപതോളം പേര്‍; എല്ലാവരേയും പൊക്കി ഒന്നു കുടഞ്ഞപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി

22 AUGUST 2020 08:36 AM IST
മലയാളി വാര്‍ത്ത

ഒരു മീന്‍കുഞ്ഞ് പോലും അറിയാതെ സര്‍ക്കാരിന്റെ നല്ലപിള്ളയായി സ്വപ്ന സുരേഷും കൂട്ടരും സ്വര്‍ണക്കടത്ത് നടത്തുമ്പോള്‍ ഒരിക്കല്‍ പോലും പിടികൂടുമെന്ന് കരുതിയതല്ല. എന്നാല്‍ തീക്കട്ടയില്‍ തന്നെ ഉറുമ്പരിച്ചതോടെയാണ് സ്വപ്ന പിടിയിലായത്. സംഘാംഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധിപേര്‍ അന്വേഷണ സംഘങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ തയാറായി എത്തിക്കൊണ്ടിരിക്കുകയാണ്. യുഎഇയിലെ ഇരുപതോളം പേര്‍ സ്വപ്‌നയുടെ കള്ളക്കടത്ത് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ചോര്‍ത്തി നല്‍കിയതാണ് വഴിത്തിരിവായത്. എന്‍ഐഎ സംഘം ദുബായിലെത്തി ഇവരെ ചോദ്യം ചെയ്തതോടെ എല്ലാം മണി മണിയായി പുറത്തായി.

കള്ളക്കടത്ത് കേസ് ഭീകര വിരുദ്ധമായതോടെ നില്‍ക്കക്കള്ളിയ്ക്കായി ഇതിനിടെ പലരും ഒറ്റുകാരായി. ഇതോടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങള്‍ കണക്ക് സൂക്ഷിപ്പുകാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പങ്കുവച്ച് തടിതപ്പി.

കള്ളക്കടത്ത് സംഘത്തിന്റെ തലപ്പത്തുതന്നെ വിള്ളല്‍ വീണ അവസ്ഥയിലാണിപ്പോള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി പ്രതികൂലമായതോടെയാണു വിള്ളല്‍ ഉടലെടുത്തത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മുറുകിയതോടെ രേഖകള്‍ മുഴുവന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് താക്കോല്‍ സഹിതം അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു.

ഇത് കള്ളക്കടത്ത് സംഘത്തിനു വന്‍ പ്രഹരമാണ് ഏല്‍പ്പിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികള്‍ ശിവശങ്കറെ ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണു വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറാണ് സ്വപ്നയെ പരിചയപ്പെടുത്തയതെന്നും ശിവശങ്കര്‍ പറഞ്ഞത് പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നുമാണ് അയ്യരുടെ മൊഴി. ഇതാണ് ശിവശങ്കറെ കുടുക്കുന്നത്.

സ്വപ്നയുമൊത്ത് ലോക്കര്‍ തുടങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന ശിവശങ്കറിന്റെ വാദങ്ങളെ ഖണ്ഡിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി. സ്വപ്നയെ ഓഫീസിലെത്തിച്ച് പരിചയപ്പെടുത്തിയ ശേഷം ഒന്നിച്ചു ലോക്കര്‍ തുടങ്ങാന്‍ തന്നോടു ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നായിരുന്നു ശിവശങ്കര്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകളില്‍ ശിവശങ്കറും പങ്കെടുത്തുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിട്ടുണ്ട്. 30 ലക്ഷ രൂപയാണ് ആദ്യം ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചത്.

പിന്നീട് സ്വപ്ന പലപ്പോഴായി തുക പിന്‍വലിച്ചുവെന്നുംചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറയുന്നു. എന്നാല്‍ അന്വേഷണ സംഘം ജോയിന്റ് അക്കൗണ്ടില്‍ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു കണ്ടെത്തിയത്. അധികമുള്ള തുകയെപ്പറ്റി തനിക്കറിയില്ലെന്നായിരുന്നു ചാര്‍ട്ടേഡ് അയ്യരുടെ വെളിപ്പെടുത്തല്‍.

താന്‍ സമ്പാദിച്ചത് നിയമപരമായാണെന്നാണ് സ്വപ്നയുടെ വാദം. അതേസമയം, സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ചു നിരവധി ദുരൂഹതയുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടു ലോക്കറുകളില്‍ നിന്നായി കണ്ടെത്തിയ ഒരു കോടിയോളം രൂപയ്ക്കും സ്വര്‍ണത്തിനും മറ്റ് അവകാശികള്‍ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിനു കൂടുതല്‍ കുരുക്കാവുകയാണ്. ഇതിനിടയില്‍ മൂന്നു തവണ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലോക്കര്‍ തുറന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ ഉന്നത ബന്ധങ്ങളെക്കുറിച്ചും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ നല്‍കിയുണ്ടെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം കേസന്വേഷണത്തിനായി ദുബായില്‍ പോയ എന്‍ഐഎ സംഘം സ്വപന ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതാണ്. കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൂടി കോടതി തള്ളിയതോടെ കള്ളക്കടത്ത് സംഘത്തിന്റെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (20 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (40 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (51 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends