Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ലൈഫ് മിഷനില്‍ വന്‍ തിരിമറി... സ്വപ്നയുടെ രണ്ട് ലോക്കറും ആ ഉന്നതര്‍ക്ക് വേണ്ടി ലൈഫ് മിഷനില്‍ സര്‍ക്കാരിനെ പൂട്ടി എന്‍ ഐ എ യുടെ അന്വേഷണം

22 AUGUST 2020 09:26 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ കുഴല്‍പ്പണ ബന്ധത്തെക്കുറിച്ചുള്ള വിശദമായ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ് .സ്വപ്നയുടെ തട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രണ്ടുപേര്‍ ഹവാല കുഴല്‍പ്പണ ഇടാപാടുകാരാണെന്ന സംശയം ഉദിച്ചതോടെയാണ് എന്‍ ഐ എ ആ വഴിക്ക് വിഷാദമായ അന്വേഷണം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത് .കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ചുരുളഴിയാത്ത രഹസ്യമാണ് ഇപ്പോള്‍ മാറാ നീക്കി പുറത്ത് വന്നിരിക്കുന്നത് .

കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങളിലൊന്നാണ് പ്പോള്‍ എന്‍ ഐ എ വിശദമായി പരിശോധിച്ചു വരുന്നത് .ഹവാല കുഴല്‍പ്പണ ഇടപാടുകാരുടെ ബന്ധവും ഈ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണം വാങ്ങുന്നതുള്‍പ്പടെയുള്ള അത്തരക്കാരുടെ നീക്കവും സംബന്ധിച്ച് സമഗ്രമായ ഒരന്വേഷണം തന്നെയാണ് നടത്തി വരുന്നത് .ഇതിനിടയിലാണ് നിര്‍ണായകമായ ഒരു തെളിവായി സ്വപ്നയുടെ ബാങ്ക് ലോക്കര്‍ ആര്‍ക്കു വേണ്ടിയാണ് എടുത്തത് എന്നതിനെ പറ്റിയുള്ള സൂചനകള്‍ ലഭ്യമാകുന്നത് .

അന്വേഷണ സംഘത്തിന് ലഭിച്ച സൂചന കേസിന്റെ മുന്നോട്ട് പോക്കിനെ സുഗമമാക്കാന്‍ കഴിയും എന്ന് തന്നെയാണ് വ്യക്തമാവുന്നത് .സ്വപ്നയുടെ പേരിലുള്ള 2 ലോക്കറുകള്‍ ബിസിനസ് ഇടപാടുകളില്‍ പങ്കാളികളായ 2 വ്യക്തികള്‍ക്കു വേണ്ടിയുള്ള കള്ളപ്പണം സൂക്ഷിക്കാന്‍ എടുത്തതാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ഇതില്‍ ഒരു ലോക്കറില്‍ നിന്നു 36.5 ലക്ഷം രൂപയും രണ്ടാമത്തെതില്‍ നിന്നു 64 ലക്ഷം രൂപയുമാണു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.എന്നാല്‍ ഇതില്‍ കൂടുതല്‍ തുക ഉണ്ടായിരുന്നിരിക്കണം എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അന്വേഷണ സംഘം .

കേസിലെ നിര്‍ണായക തെളിവുകളില്‍ ഒന്ന് ഈ ലോക്കറുകള്‍ തന്നെയായിരുന്നു .ഇപ്പോഴും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള ശ്രമം നടത്തി വരുന്ന സ്വപ്ന സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ രണ്ടുപേര്‍ തന്നെയാണിവര്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .കേസുമായി ബന്ധപ്പെട്ട് ഇതുവരെ അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ വെളിപ്പെടാത്ത 2 വ്യക്തികള്‍ക്കു വേണ്ടിയാണു സ്വപ്ന ഈ തുക സൂക്ഷിച്ചതെന്നാണു പ്രാഥമിക നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്നയ്‌ക്കൊപ്പം ലോക്കര്‍ തുറന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴികളിലും ഇക്കാര്യം വ്യക്തമായിട്ടില്ല.

അതിനാല്‍ ഇപ്പോഴും പല തരത്തിലുള്ള ഒത്തുകളികള്‍ നടക്കുന്നതായി വ്യക്തമായിരിക്കുകയാണ് .സ്വപ്നയുടെ രണ്ട് ലോക്കറില്‍ നിന്നുമായി കണ്ടെത്തിയഈ തുക ലൈഫ് മിഷന്‍ പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നിര്‍മിച്ചു കൈമാറുന്ന വീടുകളുടെ കരാര്‍ ലഭിച്ച യൂണിടാക് കമ്പനി നല്‍കിയതാണെന്നാണു മൊഴി നല്‍കിയത് . എന്നാല്‍ ഈ തുക സ്വപ്നയ്ക്കു ലഭിച്ച കമ്മിഷനോ യുഎഇ കോണ്‍സുല്‍ ജനറല്‍ നല്‍കിയ സമ്മാനമോ അല്ലെന്നാണ് ഇഡിയുടെ നിഗമനം. കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്കു കമ്മിഷന്‍ കൈമാറിയതു ബാങ്ക് അക്കൗണ്ടിലൂടെയാണെന്നാണു യൂണിടാക് ഉടമ നല്‍കിയ മൊഴി.

ഈ ബാങ്ക് ഇടപാടിന്റെ രേഖകളും അവര്‍ അന്വേഷണ ഏജന്‍സിക്കു കൈമാറി.എന്നാല്‍ 20 കോടി രൂപയുടെ കരാറിനു 4.25 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന യൂണിടാക്കിന്റെ മൊഴി അന്വേഷണ സംഘം ഒരുതരത്തിലും വിശ്വസിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് ഇടപാടില്‍ യൂണിടാക്കും പണം മുടക്കിയിട്ടുണ്ടോയെന്നാണ് ഇഡിയും കസ്റ്റംസും പരിശോധിക്കുന്നത്. ബാങ്കിലൂടെ കൈമാറിയ തുകയ്ക്കു പുറമേ 3.50 കോടി യൂണിടാക് ഡോളറും രൂപയുമായി കൈമാറിയെന്നാണു മൊഴി. ഇത് ആര്‍ക്കു വേണ്ടിയെന്നും അന്വേഷിക്കും.ഇതിലൂടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വരും എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (21 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (41 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (52 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends