Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സ്വപ്നത്തേക്കാളും വലിയ കളി... കാത്ത് കാത്തിരുന്ന വന്‍ കമ്മീഷന്‍ തുക അടിച്ച് മാറ്റി കടന്നുകളഞ്ഞത് ഒട്ടും പ്രതീക്ഷിക്കാതെ; 20 കോടിയുടെ ഇടപാടിന് 4 കോടിയോളം രൂപ കമ്മീഷന്‍ പറ്റുന്നത് ഇതാദ്യം; കമ്മീഷന്‍ മോഹിച്ച് സ്വപ്നം കണ്ട സ്വപ്നയേയും കൂട്ടരേയും നൈസായി തേച്ചത് മമ്മികളുടെ സ്വന്തം രാജകുമാരന്‍

22 AUGUST 2020 10:13 AM IST
മലയാളി വാര്‍ത്ത

കാത്ത് കാത്ത് മോഹിച്ചിരുന്ന പണം ആരാരും അറിയാതെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആള്‍ അടിച്ച് മാറ്റുക എന്ന് പറഞ്ഞാല്‍ മനുഷ്യര്‍ക്കാര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ. ഇതാണ് സ്വപ്ന സുരേഷിന്റെ ജീവിതത്തിലും സംഭവിച്ചത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഫ്‌ളാറ്റ് സമുച്ചയം പണിയാന്‍ ഇടപാടുകാരെ കൂട്ടി മുട്ടിക്കുക മാത്രമാണ് സ്വപ്ന ചെയ്തത്. അതിനായി വാഗ്ദാനം ചെയ്തത് 20 ശതമാനം കമ്മീഷന്‍. ആകെ കൊടുത്ത 20 കോടിയില്‍ 4 കോടിയോളം രൂപയാണ് കമ്മീഷന്‍ കൈപ്പറ്റിയത്. ലോകത്ത് ഒരിടത്തും നടക്കാത്ത ഈ കമ്മീഷന്‍ കേരളത്തിലേ നടക്കൂ. പക്ഷെ ഇത് അനുഭവിക്കാനുള്ള യോഗം സ്വപ്നയ്ക്കുണ്ടായിരുന്നില്ല. സ്പനയ്ക്ക് ശിവശങ്കറില്‍ നിന്നും കടം വാങ്ങാനായിരുന്നു യോഗം.

സ്വപ്ന സാധാരണ എല്ലാവരേയും തേയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ സ്വപ്നയെ തോല്‍പ്പിക്കാന്‍ എത്തിയത് ആരാരും പ്രതീക്ഷിക്കാത്ത മമ്മികളുടെ രാജകുമാരനായിരുന്നു. ഈജിപ്ഷ്യന്‍ മമ്മികള്‍ എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. മരണമടഞ്ഞ പൂര്‍വികരുടെ മൃതദേഹങ്ങള്‍ മനഃപൂര്‍വമായോ സ്വാഭാവികമായോ സംരക്ഷിച്ചിരിക്കുന്നതിനേയാണ് മമ്മികള്‍ എന്ന് പറയുന്നത്. ഈ മമ്മികളുടെ നാട്ടില്‍ നിന്നുള്ള ഈജിപ്ഷ്യന്‍ പൗരനാണ് സ്വപ്നയെ തേച്ച് മൂന്നേകാല്‍ കോടിയോളം രൂപയുമായി ആരാരുമറിയാതെ മുങ്ങിയത്. ലൈഫ് മിഷന് യൂണിടാക് നല്‍കിയ രണ്ടര കോടി രൂപയുമായാണ് ഈജിപ്ഷ്യന്‍ പൗരന്‍ മുങ്ങിയത്. കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റ് ആയ ഖാലിദ് മുഹമ്മദ് ഷൗക്രി ആണ് ആ രാജകുമാരന്‍.

കോണ്‍സുലേറ്റില്‍ വച്ചാണ് സ്വപ്ന സുരേഷ് ഖാലിദുമായി അടുത്തത്. ഖാലിദിന് ഉണ്ടായിരുന്ന വന്‍ ബിസിനസ് ബന്ധം ഉപയോഗിച്ചാണ് ലൈഫ് പദ്ധതിയില്‍ കയറി സ്വപ്ന കളിച്ചത്. വന്‍ തുക കമ്മീഷന്‍ കൈപ്പറ്റിയ ശേഷം ഖാലിദിന് നക്കാപ്പിച്ചാ കൊടുത്ത് നൈസായി തേക്കാമെന്നാണ് സ്വപ്നയും കൂട്ടരും കരുതിയത്. എന്നാല്‍ മമ്മികളുടെ നാട്ടില്‍ നിന്നും വന്ന രാജകുമാരനല്ലേ ആള്. മൂടോടെ എല്ലാം മുക്കി.

ആരാരും അറിയാതിരുന്ന ഈ രാജകുമാരന്റെ കഥ ആദ്യം പറഞ്ഞത് കൈരളി ടിവിയിലൂടെ ജോണ്‍ ബ്രിട്ടാസാണ്. മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട ദിവസമാണ് സംഭവം. കാറിടിക്കാന്‍ തുടക്കം കുറിച്ച തിരുവനന്തപുരം കവിടിയാര്‍ മേഖല തന്നെയാണ് കോഴ കൈമാറലിനും വേദിയായത്. കാറില്‍ കവടിയാറില്‍ വന്ന് കോടികള്‍ കൈപ്പറ്റിയെന്നാണ് സാക്ഷ്യപ്പെടുത്തല്‍. ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘവും ശരിവച്ചിരിക്കുകയാണ്.

കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനും കമ്മിഷന്‍ ലഭിച്ചതായി കണ്ടെത്തി. നിര്‍മ്മാണത്തിനായി റെഡ് ക്രസന്റ് യൂണിടാകിന് നല്‍കുന്ന ആദ്യ ഗഡു തന്നെ കമ്മീഷനായി നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം കരമന ആക്‌സിസ് ബാങ്കിലെ യൂണിടാക്കിന്റെ അക്കൗണ്ടിലേക്കെത്തിയ മൂന്നേ കാല്‍ കോടി രൂപ പിന്‍വലിച്ച് ഖാലിദിന് നല്‍കിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. കൈക്കൂലി പണം സ്വപ്നയും സരിത്തും ചേര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ഡോളറാക്കി മാറ്റി.

എന്നാല്‍ ആന്റി ക്ലൈമാക്‌സ് പോലെ ഈജിപ്ഷ്യന്‍ രാജകുമാരന്‍ കമ്മീഷനായി കിട്ടിയ കോടികള്‍ അടിച്ചുമാറ്റി കോണ്‍സുലേറ്റിലെ ജോലിയും ഉപേക്ഷിച്ച് രാജ്യം വിട്ടു. വലിയ പ്രതീക്ഷയോടെ കരുതിയിരുന്ന പണം നഷ്ടപ്പെട്ടതോടെ സ്വപ്നയ്ക്ക് മോഹാലസ്യമുണ്ടായി. പിന്നെ ഇതില്‍ നിന്നും ബോധം വീണത് സ്വര്‍ണക്കടത്തോടെയാണ്.

അതേസമയം കമ്മിഷന്‍ കൈപ്പറ്റാന്‍ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് ഇസോമങ്ക് എന്ന ഒരു ഇടനില കമ്പനികൂടി വെളിച്ചത്തു വന്നിരിക്കുകയാണ്. മൊഴികളില്‍ സ്വപ്ന ഒളിപ്പിച്ചുവെച്ച കമ്പനിയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇ.ഡി.ക്ക് നല്‍കിയ മൊഴിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ പുറത്തുവന്നത്. റെഡ്ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനില്‍ ഭവനനിര്‍മാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന്‍ ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്നയ്ക്കും സരിത്തിനും പരിചയപ്പെടുത്തിയത്. തുടര്‍ന്നാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത്. ഇങ്ങനെ സ്വപ്നയെ പറ്റിച്ച് കോടികളുമായി കടന്നെന്ന് പറയുന്ന ഈജിപ്ഷ്യന്‍ രാജകുമാരനെതിരെ വ്യക്തമായ തെളിവുണ്ടായാല്‍ എന്‍ഐഎ പൊക്കുക തന്നെ ചെയ്യും. വേണ്ടി വന്നാല്‍ ഇന്റര്‍ പോളിന്റെ സഹായവും തേടും. അതില്‍ തര്‍ക്കമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (22 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (42 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (53 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends