ദുരൂഹ സാഹചര്യത്തില്‍ അമ്മയേയും മകനേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തുറവൂരില്‍ യുവതിയേയും മകനെയും ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ എഴുപുന്ന തെക്ക് പെരിങ്ങാട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (31), മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്.
നാലു മാസം ഗര്‍ഭിണിയായ രജിത കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലും വൈഷ്ണവിനെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. നിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് വിനോദ് ജോലിയുമായി ബന്ധപ്പെട്ടു കൊല്ലത്താണ്.
മാതാപിതാക്കള്‍ രാവിലെ വാതില്‍ തുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടബാധ്യതമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന രജിതയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കുത്തിയതോട് പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ: എ.വി. ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha

























