കുഴപ്പമില്ല, മാമൻ അല്ലേ മക്കളെ... അവരുടെ ഉള്ളിലെ പിശാച് പ്രവർത്തിക്കുകയാണ്. അതിന് ഒന്നും ചെയ്യണ്ട മിണ്ടാതെ നിന്നാൽ മതി! രക്ഷിക്കേണ്ട കൈകൾ തന്നെ കൂട്ടുനിന്നപ്പോൾ പകച്ചു പോയി... അയാൾ വരുമ്പോഴേ പേടിയാവുമായിരുന്നു... പഠിക്കുമ്പോൾ അമ്മയുടെ കണ്മുൻപിൽ വച്ച് ആദ്യ പീഡനം! ക്രൂരത പുറത്തറിയാതിരിക്കാൻ അമ്മ വായ പൊത്തിപിടിച്ച ശേഷം കാമുകനൊപ്പം ചെയ്യുന്നത് ഭയാനകം; കണ്ണൂരിൽ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് നാട്ടുകാരും ബന്ധുക്കളും

പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ അമ്മയുടെ കാമുകനാല്‍ പീഡനത്തിനിരയായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് അമ്മയുടെ കാമുകനായ മധ്യവയസ്‌കനാല്‍ നിരന്തര പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികൾ രംഗത്തെത്തിയതോടെ അമ്പരന്നിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. അമ്മയുടെ ഒത്താശയോടെയായിരുന്നു കുഞ്ഞുങ്ങൾക്ക് നേരെയുണ്ടായ ക്രൂര പീഡനം.
കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ അമ്മ വായ പൊത്തിപ്പിടിക്കുമായിരുന്നു എന്നും കുട്ടികൾ പറയുന്നു. അവധിക്ക് അമ്മയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു പീഡനം. സംഭവം മൂടിവെക്കാൻ അമ്മ നിരന്തരം ശ്രമിച്ചതായും കുട്ടികൾ വെളിപ്പെടുത്തുന്നു.
പീഡനത്തിന് ഒത്താശ ചെയ്തുവെന്നും, വിവരം മറച്ചുവെന്നുവെന്നും കാണിച്ച് ബന്ധുവിനൊപ്പം മാതാവിനേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ മുൻപിൽ വെച്ചാണ് ബന്ധു ആദ്യം ഇളയ കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കരഞ്ഞപ്പോൾ അമ്മ വായ പൊത്തിപ്പിടിച്ചു. കുഴപ്പമില്ല, മാമൻ അല്ലേ എന്നാണ് അമ്മ പറഞ്ഞിരുന്നത്. അയാൾ വരുമ്ബോഴേ തനിക്ക് പേടിയാവുമായിരുന്നു എന്നും കുട്ടികൾ പറയുന്നു. അവരുടെ ഉള്ളിലെ പിശാച് പ്രവർത്തിക്കുകയാണ്. അതിന് ഒന്നും ചെയ്യണ്ട മിണ്ടാതെ നിന്നാൽ മതിയെന്ന് അമ്മ് പറഞ്ഞു. അച്ഛനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ തങ്ങളെ വന്ന് കൂട്ടിക്കൊണ്ട് പോയതായും കുട്ടികൾ പറയുന്നു.
അച്ഛൻ എത്തി കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതിന് ശേഷമാണ് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുന്നത്. 16,13 വയസ് പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. 2016 മുതൽ പെൺകുട്ടികൾക്കെതിരെ ബന്ധുവിന്റെ പീഡന ശ്രമം നടന്നതായി ആരോപണമുണ്ട്. ഈ സമയം ശ്രികണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ താമസിച്ചിരുന്നത്.
കുട്ടികളുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേർപെടുത്തിയവരാണ്. അമ്മയുടെ സംരക്ഷണയിലാണ് ഇരുവരും കഴിഞ്ഞു വരുന്നത്. വീട്ടു ജോലിക്ക് പോയാണ് മാതാവ് കുടുംബം പുലർത്തിയിരുന്നത്. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം അമ്മയുടെ കാമുകൻ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. അമ്മ വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് പീഡനം നടത്തിയിരുന്നത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇളയ കുട്ടിയെയാണ് ഇയാൾ ആദ്യമായി പീഡിപ്പിച്ചത്
പരിയാരം പൊലീസ് മാതാവിനും കാമുകനായ മദ്ധ്യ വയസ്‌ക്കനെതിരെയും പോക്സോ കേസ് ചുമത്തി. മാതാവിനെ അറസ്റ്റ് ചെയ്തതോടെ കാമുകൻ ഒളിവിൽ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. ഇളയകുട്ടിയെ പീഡിപ്പിച്ച സ്റ്റേഷൻ പരിധിയിലായിലേക്ക് ആ കേസ് റഫർ ചെയ്തു. സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്ധ്യവയസ്‌ക്കനുമായുള്ള അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടികളുടെ പിതാവ് വേർപിരിഞ്ഞു പോയതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ 28ന് വീണ്ടും മധ്യവയസ്‌ക്കന്റെ പീഡനത്തിരയായ കുട്ടിയുടെ മാനസിക നില ആകെ തകരാറിലായി. ഇതേത്തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡനം വെളിപ്പെട്ടത്. മാതാവിനും കാമുകനുമെതിരേ പോക്‌സോക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























