Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണം; സർക്കാരിനെതിരെ വിമർശനവുമായി ഷമ്മി തിലകന്‍

22 AUGUST 2020 11:00 AM IST
മലയാളി വാര്‍ത്ത

കേരള സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പുള്ളതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതിനു പിന്നാലെ രൂക്ഷ പ്രതികരണമാണ് നാനാ ഭാഗത്തു നിന്നും സർക്കാരിനെതിരെ ഉയരുന്നത്. ഇപ്പോഴിതാ നടൻ ഷമ്മി തിലകനും സർക്കാരിനെതിരെ വിമർശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരുമെന്ന് ഷമ്മി പറയുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമർശനം ഉന്നയിച്ചത്. ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍ ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ് നല്ലതെന്നും ഷമ്മി തിലകന്‍ ആക്ഷേപിച്ചു.

ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്....

#മാവേലി_നാടുവാണീടുംകാലം
#മാനുഷരെല്ലാരും_ഒന്നുപോലെ..!
#ആമോദത്തോടെ_വസിക്കുംകാലം
#ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും
#കള്ളവുമില്ലചതിയുമില്ലാ..; #എള്ളോളമില്ലാ_പൊളിവചനം..!
എന്ന് നമ്മള്‍ പാടി കേട്ടിട്ടുണ്ട്..!
എന്നാല്‍..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
#കള്ളപ്പറയും_ചെറുനാഴിയും..; #കള്ളത്തരങ്ങള്‍_മറ്റൊന്നുമില്ല..!???
ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..???
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചില്‍..!??

ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്‌സ്‌മെന്റിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?
ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങള്‍..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും..!
#ജാഗ്രതൈ.

#ലാല്‍സലാം...??

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (20 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (40 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (51 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends