Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഓണക്കിറ്റിൽ വിവാദങ്ങൾക്ക് പിന്നാലെ വിവാദം; ഇത്തവണ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ്; മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ ഡിപ്പോ മാനേജർ

26 AUGUST 2020 02:20 PM IST
മലയാളി വാര്‍ത്ത

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ സർക്കാർ; തങ്ങൾ നൽകുന്ന സാധനകളുടെ ഗുണമേന്മയെ കുറിച്ച് ബോധവാന്മാരാകുന്നില്ലെന്നതാണ് യാഥാർഥ്യം.

റേഷൻ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയ സംഭവമാണ് ഒടുവിലെത്തിയിരിക്കുന്ന വാർത്ത. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. കിറ്റ് വിതരണം ചെയ്ത കരിമ്പാപൊയിൽ റേഷൻ കടയിലെ മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ അറിയിച്ചു.

നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ് ലഭിച്ചത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച് പകരം കിറ്റുകള്‍ എത്തിക്കുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഓണക്കിറ്റിലേക്കായി ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ശര്‍ക്കരയ്ക്ക് ഗുണനിലവാരം ഏറ്റവും കുറവാണെന്ന് പരിശോധന ഫലങ്ങൾ തെളിയിച്ചത് മുൻപ് വിവാദമായിരുന്നു. കോന്നി സിഎഫ്ആര്‍ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് ശർക്കരയുടെ ഗുണ നിലവാരം കുറവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വന്നതിൽ പകുതി ശർക്കര മാത്രം തിരിച്ചയച്ചു അധികൃതർ കയ്യൊഴിഞ്ഞു. ടെൻഡർ വ്യവസ്ഥ പ്രകാരം, ഗുണനിലവാരമില്ലാത്ത ശർക്കര തിരിച്ചെടുത്ത് പകരം ശർക്കര നൽകണമെന്നാണ്. വിതരണം ചെയ്തതു തിരിച്ചെടുക്കാനാകില്ല. സെക്യൂരിറ്റി നിക്ഷേപം തടഞ്ഞുവയ്ക്കുകയും കരാർ റദ്ദാക്കി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ക്രിമിനൽ നിയമ നടപടിയുമെടുക്കാം. ഇതൊക്കെയുണ്ടായിട്ടും കൊള്ളലാഭം നടത്തുന്നതിന് അധികൃതർ അറിഞ്ഞു കൊണ്ട് തന്നെ വഴിയൊരുക്കുകയാണ്.

അതേസമയം ഓണക്കിറ്റില്‍ പലയിടത്തും ശര്‍ക്കരക്ക് പകരം പഞ്ചസാര നൽകിയ സംഭവമുണ്ടായി. സപ്ലൈകോയുടെ വിവിധ ഡിപ്പോകളില്‍ വിതരണത്തിന് കൊണ്ടുവന്ന ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അതും ഉണ്ടായത്. മൂന്നര ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും അന്ന് എംഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു. വിവിധ സപ്ലൈക്കോ ഡിപ്പോകളില്‍ നിന്ന് ശേഖരിച്ച ശര്‍ക്കര സാംപിളുകള്‍ എന്‍എബിഎല്‍ അംഗീരമുള്ള ലാബുകളില്‍ പരിശോധനയ്ക്കയക്കുകയുമുണ്ടായി.

ഇതിലെ അഞ്ചു ഫലം ലഭിച്ചതില്‍ മൂന്നെണ്ണവും ഗുണവിലവാരം കുറഞ്ഞതാണെന്നാണ് കണ്ടെത്തിയത്. സുക്രോസിന്‍റെ അളവ് കുറവ്, നിറം ചേര്‍ക്കല്‍ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട ഡിപ്പോകളില്‍ വിതരണത്തിനായി കൊണ്ടുവന്ന 3620 ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും സിഎംഡി അസ്ഗര്‍ അലി പാഷ നിര്‍ദ്ദേശം നല്‍കി. ഒടുവിൽ ശര്‍ക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളില്‍ ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം ഒന്നരക്കിലോ പഞ്ചസാര കൂടി നല്‍കുമെന്നായി അവസ്ഥ. ഓണക്കിറ്റ് സംബന്ധിച്ച ആക്ഷേപങ്ങളിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷമാകും തുടര്‍ നടപടികളെ പറ്റി തീരുമാനാമെടുക്കുക.

അതേസമയം ഓണക്കിറ്റിലെ സാധനങ്ങൾ നിറയ്ക്കാൻ തുണിസഞ്ചി വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 82.64 ലക്ഷം സഞ്ചി വാങ്ങാനാണു ടെൻഡർ വിളിച്ചതെങ്കിലും 98.73 ലക്ഷം സഞ്ചിയാണ് വാങ്ങിയത്. ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്തത് (6.90 രൂപ) ഷാരോൺ ഗ്രൂപ്പ് എന്ന കമ്പനിയും തൊട്ടുപിന്നിൽ (7.85 രൂപ)പൊതുമേഖലാ സ്ഥാപനമായ സിഡ്കോയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ കഴിയില്ലെന്നറിയിച്ചതിനാൽ ഇവരുടെ പർച്ചേസ് ഓർഡർ റദ്ദാക്കി. തുടർന്ന് തൊട്ടുപിന്നിലുള്ള മഹാമുദ്ര അഗ്രോ ട്രേഡേഴ്സ് 8.34 രൂപയ്ക്ക് 26 ഡിപ്പോകളിലേക്കും കീർത്തി പാക്കേജിങ് 8.43 രൂപയ്ക്ക് ശേഷിക്കുന്ന 26 ഡിപ്പോകളിലേക്കും സഞ്ചി നൽകാമെന്നറിയിച്ചു. എന്നാൽ പത്താം സ്ഥാനത്തുള്ള കമ്പനി (9.34 രൂപ)ക്കു വരെ ഓർഡർ വീതം വയ്ക്കുകയാണു സപ്ലൈകോ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (7 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (8 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends