സെക്രട്ടേറിയേറ്റിൻറെ സുരക്ഷ കൂട്ടാൻ മന്ത്രിസഭാ തീരുമാനമെടുത്തു; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി

ഇന്നലെ സെക്രട്ടേറിയറ്റിൽ തീപിടിച്ചിരുന്നു . അക്കാരണത്താൽ സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനമെടുത്തു . അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോൾ കൊടുത്തിരിക്കുന്ന നിര്‍ദേശം. പൊതുഭരണവകുപ്പിലുണ്ടായ തീപിടുത്തത്തിന് കാരണം സ്വിച്ചില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടുത്തം അന്വേഷിക്കുന്ന പൊലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടേറിയറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു . ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കാരണം അറിയാൻ സാധിക്കൂ എന്ന് അന്വേഷണ സംഘങ്ങൾ പറഞ്ഞു.
മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ അനുവദിച്ചതിന്‍റെ രേഖകളുമാണ് കത്തിനശിച്ചതെന്നാണ് എഫ്‌ഐആറിൽ പറയുന്നത് . സെക്രട്ടേറിയറ്റില്‍ ഇന്നലെ തീപിടുത്തമുണ്ടായതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉണ്ടായി . സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുകയുണ്ടായി . സെക്രട്ടേറിയറ്റില്‍ എല്ലാം ഇ ഫയലുകളാണെന്നും തീപിടുത്തത്തില്‍ അതൊന്നും നഷ്ടപ്പെടില്ലെന്നും, അഥവാ നഷ്ടപ്പെട്ടാലും അത് തിരിച്ചെടുക്കാനാകുമെന്നുമായിരുന്നു വാദം.
https://www.facebook.com/Malayalivartha


























