വനിത ഹോസ്റ്റലില്‍ ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി; എവിടെ വച്ചായിരുന്നു ശ്വാസം മുട്ടിച്ചത് എന്നറിയുകയാണ് ലക്ഷ്യം

അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിത ഹോസ്റ്റലില്‍ പ്രസവിക്കുകയും പിന്നാലെ ശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഫോറന്‍സിക് സംഘം . നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കട്ടപ്പനയിലെ വനിത ഹോസ്റ്റലില്‍ ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി . സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഇടുക്കിയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ ഹോസ്റ്റലില്‍ എത്തി തെളിവെടുപ്പ് നടത്തിയത് .
ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്ന മുറി, ബെഡ്, തറയിലെയും ബെഡിലെയും രക്തക്കറ, തലയണ എന്നിവ പരിശോധിക്കുകയും ചെയ്തു . കുഞ്ഞിൻറെ തലയില്‍ പരിക്ക് എങ്ങനെ ഉണ്ടായെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എവിടെ വെച്ചായിരുന്നു എന്നും കണ്ടെത്തുകയാണ് ലക്ഷ്യം .
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തുമെന്ന് കട്ടപ്പന പൊലീസ് ഇന്‍സ്പെക്ടര്‍ വിശാല്‍ ജോണ്‍സന്‍ വ്യക്തമാക്കി . പൊലീസ് നിരീക്ഷണത്തിലായിരുന്നു യുവതി. ആരോഗ്യനില വീണ്ടെടുത്തുവരുന്നു . കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ബാങ്കുമായി ബന്ധപ്പെട്ട യുവാവുമായി അടുപ്പത്തിലായിരുന്നു എന്ന തരത്തിൽ സൂചനകൾ കിട്ടിയിട്ടുണ്ട്. ഗര്‍ഭാവസ്ഥ മറച്ചുെവച്ചായിരുന്നു ജോലിക്ക് പോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ഹോസ്റ്റലില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി . കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹനന്‍, വിശാല്‍ ജോണ്‍സന്‍, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത് .
https://www.facebook.com/Malayalivartha


























