ഇലക്ട്രിക് സർക്യൂട്ടിൽ നിന്ന് തീ പിടിക്കും ! സെക്‌ഷനുകൾക്കിടയിലായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് സർക്യൂട്ട് തീപിടിക്കാൻ കാരണമാകുമെന്നും ജീവനക്കാർ ജോലി ചെയ്യുന്നതിനടുത്തായി സര്‍ക്യൂട്ടുകൾ സ്ഥാപിക്കരുതെന്നും ‘ഫയർ മോക്ഡ്രിൽ റിപ്പോർട്ടിൽ’ ശുപാർശ ചെയ്തിരുന്നു; റിപ്പോർട്ട് സർക്കാർ അവഗണിച്ചു

സ്വര്‍ണ്ണക്കടത്ത് കേസ്, കണ്‍സള്‍ട്ടെന്‍സി വിവാദം ,പ്രതിപക്ഷത്തിന്‍റെ അവിശ്വാസം, പിന്നാലെ സർക്കാരിന് അടിയായി വിവാദ വിഷയങ്ങളുടെ ഫയല്‍ സൂക്ഷിച്ചിരുന്ന സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ സെഷനിൽ തീപ്പിടുത്തവും. സെക്രട്ടേറ്റിലെ തീ ഫയലുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷം. അല്ല പതിവ് പോലെ ഒരു ഷോട്ട് സര്‍ക്രൂട്ട് പ്രശ്നമെന്ന് സര്‍ക്കാര്‍. തീ ഇട്ടതായാലും സ്വയം കത്തിയതായാലും വിവാദങ്ങള്‍ ആകാശത്തോളമുയര്‍ന്നു. രാത്രി വൈകിയും സെക്രട്ടേറ്റിന് മുന്നില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തു.
ഫയലിനകത്ത് എന്തുമാകട്ടെ, പക്ഷെ സെക്രട്ടറിയേറ്റില്‍ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് നേരെത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന റിപ്പോർട്ട് സർക്കാർ അവഗണിച്ചതായാണ് വിവരം. സെക്‌ഷനുകൾക്കിടയിലായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് സർക്യൂട്ട് തീപിടിക്കാൻ കാരണമാകുമെന്നും ജീവനക്കാർ ജോലി ചെയ്യുന്നതിനടുത്തായി സര്‍ക്യൂട്ടുകൾ സ്ഥാപിക്കരുതെന്നും ‘ഫയർ മോക്ഡ്രിൽ റിപ്പോർട്ടിൽ’ ശുപാർശ ചെയ്തിരുന്നു. 2018 മാർച്ച് 8നാണ് സെക്രട്ടേറിയറ്റിലെ പ്രധാന ബ്ലോക്കിൽ ദുരന്തനിവാരണ അതോറിറ്റി, പൊതുഭരണവിഭാഗം, ഫയർഫോഴ്സ് തുടങ്ങിയവർ സംയുക്തമായി മോക്ഡ്രിൽ നടത്തിയത്.
ഇടനാഴികളിൽ ഫർണിച്ചറുകളും സ്റ്റേഷനറി സാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയെന്നും തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇതെല്ലാം മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. തീപിടിത്തം പോലുള്ള അപകടം ഉണ്ടായാൽ ജീവനക്കാർക്ക് എളുപ്പത്തിൽ പുറത്തേക്കു പോകുന്ന വഴി അറിയില്ലെന്നു പരിശോധനയിൽ കണ്ടെത്തി. പുറത്തേക്കു പോകാനുള്ള വഴി വ്യക്തമാക്കുന്ന ബോർഡ് ഓരോ സെക്‌ഷനിലും സ്ഥാപിക്കണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തു. എന്നാൽ പല ശുപാർശകളും നടപ്പിലായില്ല.
തീപിടിത്തം നിയന്ത്രിക്കുന്നതിനുള്ള 274 ഉപകരണങ്ങളാണ് സെക്രട്ടേറിയറ്റിലുള്ളത്. ഇതു കൃത്യമായി പരിപാലിച്ച്, ജീവനക്കാരെ ഉപയോഗിക്കാൻ പഠിപ്പിക്കണം. ഫയർ അലാറങ്ങൾ മെയിൻ ബ്ലോക്കിൽ ചിലയിടങ്ങളിൽ ഉണ്ടായിരുന്നെങ്കിലും പ്രവർത്തനക്ഷമമായിരുന്നില്ലെന്നും അനൗൻസ്മെന്റ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജീവനക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പുകൾ നൽകുന്നതിന് സൈറൻ സ്ഥാപിക്കണം. അംഗപരിമിതർക്ക് പ്രത്യേക സംവിധാനം ഒരുക്കണം. സെക്രട്ടേറിയറ്റിൽ അഗ്നിശമനസേനാ വിഭാഗത്തിൽ 4 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും ഇതു മറികടക്കാൻ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളിലുള്ള പ്രോട്ടോകോൾ സെഷനിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൺഡോൺമെന്‍റെ സ്റ്റേഷനിൽ നിന്നും പൊലീസും ഫയര്ഫോഴ്സ് അധികൃതരും പാഞ്ഞെത്തി. വിഐപി സന്ദര്‍ശനത്തിന്‍റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകളുടേയും ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് ഉണ്ടായ തീപ്പിടുത്തത്തിൽ ദുരഹതയാരോപിക്കപ്പെടാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല.
വിഐപി സന്ദര്‍ശനത്തിന്‍റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകളുടേയും ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് ഉണ്ടായ തീപ്പിടുത്തത്തിൽ ദുരഹതയാരോപിക്കപ്പെടാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തലസ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ജനപ്രതിനിധികളും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂടി എത്തിയതോടെ സംഭവത്തിന് വലിയ രാഷ്ട്രീയമാനവും കൈവന്നു.
കത്തി നശിച്ചത് സുപ്രധാന ഫയലുകളാന്നും മിക്കവാറും ഫയലിനും ബാക്കപ്പ് ഡാറ്റ ഇല്ലെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്ഥലം സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പൊളിറ്റിക്കൽ 2A, 2b, പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിലാണ് തീപ്പിടുത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് അറിയിച്ചതെന്ന് പ്രതിപക്ഷ പ്രതിനിധികൾ പറഞ്ഞു. വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായതെന്ന വെളിപ്പെടുത്തലോടെ സ്വര്‍ണക്കടത്ത് കേസുമായി നേരിട്ട് സംഭവത്തെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും പ്രതിപക്ഷത്തിന് ആയി.
https://www.facebook.com/Malayalivartha


























