മഴയും മിന്നലുമില്ലാതെ സെക്രട്ടറിയേറ്റില്‍ ഇനിയും ഇടി വെട്ടും, തീപിടിത്തവുമുണ്ടാവുമെന്ന് രമേശ് ചെന്നിത്തല; നടന്നത് സ്വര്‍ണ്ണക്കടത്തിലെ തെളിവ് നശിപ്പിക്കല്‍; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ്

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കാള്‍ ഓഫീസില്‍ തീപിടിത്തമുണ്ടായ സംഭവത്തിന് പിന്നില്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടിച്ചതല്ല, തീവച്ചതാണ്. സ്വര്‍ണക്കളളക്കടത്ത് കേസും ജലീലിന്റെ വിവാദ പാഴ്‌സല്‍ കേസും അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യു.ഡി.എഫ് കരിദിനാചരണം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രലൈസ്ഡ് എ.സി ഉള്ള മുറിയിലെ ഫാനില്‍ നിന്ന് തീയുണ്ടായി എന്നാണ് ഫറയുന്നത്. എ.സി മുറിയലെന്തിനാണ് എന്തിനാണ് ഫാന്‍. പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
മുഖ്യമന്ത്രിയെയും എം. ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും സ്വര്‍ണ്ണക്കടത്തു കേസില്‍ നിന്ന് രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് ഇന്നലെയുണ്ടായ തീ പിടിത്തം. നിര്‍ണായകവും രഹസ്യ സ്വഭാവമുള്ളതുമായ ഫയലുകള്‍ നശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇപ്പോള്‍ അവിശ്വാസ് മേത്ത എന്നാണ് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കാരണം അദ്ദേഹം പറയുന്നതൊന്നും വിശ്വസിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്. കള്ളക്കടത്തുകാരുള്‍പ്പെട്ടെ ഒരു അധോലോക സംഘമാണ് ഇപ്പോള്‍ കേരളത്തിന്റെ ഭരണം നടത്തുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ തട്ടിപ്പിനും വെട്ടിപ്പിനും മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്നു. ഇതാണോ ഇടതുപക്ഷത്തിന്റെ നയം എന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം.
ക്ലിഫ് ഹൗസിലെ കാമറകള്‍ ഇടിവെട്ടേറ്റുപോയെന്ന മുഖ്യമന്ത്രിയുടെ ബഡായി ബംഗ്ലാവിലെ പ്രസ്താവന മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. അവിടുത്തെ ദൃശ്യങ്ങളൊന്നും ഇനി ലഭിക്കാന്‍ പോകുന്നില്ല. ഇനിയും സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നഷ്ടപ്പെടും. മഴയും മിന്നലും ഇല്ലാതെ ഇടി വെട്ടും. അസാധാരണ തീപിടുത്തമുണ്ടാകും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെയും മറ്റു അഴിമതിക്കേസുകളിലെയും പ്രതികളെ രക്ഷിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെല്ലാം. ഇതു പോലൊരു നാറിയ ഭരണം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയന്‍ പിശാചിന്റെ സ്വന്തം നാടാക്കി മാറ്റി. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച അഞ്ച് ആരോപണങ്ങള്‍ക്കും മറുപടിയില്ല. സ്പീക്കര്‍ ശിലാപ്രതിമ പോലെയായി മാറി. പ്രതിപക്ഷത്തെ നിയന്ത്രിക്കാന്‍ മാത്രമാണ് സ്പീക്കര്‍ വാ തുറക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
ആസൂത്രിതമാണ് ഈ തീപിടിത്തമെന്നതിന് തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ പ്രോട്ടോക്കോള്‍ ഓഫീസ് തയ്യാറാകാതിരുന്ന പശ്ചാത്തലത്തില്‍ എന്‍.ഐ.എ നേരിട്ട് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്താനിരിക്കവെയാണ് തീപിടിത്തമുണ്ടായത് എന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു. തിങ്കളാഴ്ച പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ഫയലുകളുമായി എന്‍.ഐ.എ ഓഫീസിലേക്ക് പോയിരുന്നു. നാല് വര്‍ഷത്തെ മുഴുവന്‍ ഫലുകളും ഹാജരാക്കാന്‍ എന്‍.ഐ.എ നിര്‍ദ്ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. സ്വപ്‌നക്കും സരിത്തിനും പ്രോട്ടോക്കോള്‍ ഓഫീസിലെ ജീവനക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നവെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം. ഇവര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടേറിയറ്റിലെ വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. കോണ്‍സുലേറ്റിലെ ആഘോഷങ്ങളില്‍ പ്രോട്ടോക്കോള്‍ ഓഫീസിലെ ജീവനക്കാരെ സ്വപ്‌നയും സരിത്തും ക്ഷണിക്കാറുണ്ടായിരുന്നു. ഇവര്‍ക്ക് വിലകൂടിയ സമ്മാനങ്ങളും നല്‍കിയിരുന്നതായും അറിയുന്നു.
തീ പിടുത്തമുണ്ടായതിന് തൊട്ടുപിന്നാലെ ഫയലുകള്‍ വാരിമാറ്റിത്തുടങ്ങിയപ്പോഴാണ് മാധ്യമങ്ങളെ അടിച്ച് പുറത്താക്കിയത്. സുപ്രധാന ഫയലകള്‍ കടത്തിക്കൊണ്ടു പോകുന്നതിനാണ് സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയതെന്ന് സംശയിക്കണം. മന്ത്രിമാര്‍, ഉന്നത ഉദ്യേഗസ്ഥര്‍ എന്നിവരുടെ വിദേശ യാത്ര സംബന്ധിച്ച ഫയലുകളാണ് കത്തി നശിച്ചതില്‍ മുഖ്യം. വിദേശത്ത് നിന്ന് വരുന്ന നയതന്ത്ര പ്രതിനിധികളെ സംബന്ധിച്ച വിവരങ്ങളും അവര്‍ക്ക് നല്‍കിയ സല്‍ക്കാരങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങളും എല്ലാം നശിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ ഫയലുകള്‍ ഡിജറ്റിലാക്കിയെന്നാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ പകുതിയിലേറെ ഫയലുകളും പേപ്പര്‍ രൂപത്തിലാണ്. പോട്ടോക്കോള്‍ ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകള്‍ പേപ്പര്‍ ആയാണ് സൂക്ഷിക്കുന്നത്. ഇതിന് ബാക്ക് അപ്പ് ഫയലുകള്‍ ഇല്ലെന്നാണ് ശബരീ നാഥന്‍ എം എല്‍ എ യോട് ഇന്നലെ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ പറഞ്ഞത്. തീ പിടുത്തമുണ്ടായത് പൊളിറ്റിക്കല്‍ സെക്ഷനിലാണെങ്കിലും സി.പി.എം സംഘടനാ നേതാവും ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അഡീഷണല്‍ സെക്രട്ടറിയുമായ ഹണി സുപ്രധാന ഫയലുകള്‍ ഒന്നും നശിച്ചിട്ടില്ലന്ന് തിരക്കിട്ട് പ്രഖ്യാപിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഏതൊക്കെ ഫയലുകളാണ് കത്തിയതെന്ന് അറിയുന്നതിന് മുമ്പാണ് സുപ്രധാന ഫയലുകളൊന്നും നശിച്ചില്ലെന്ന് ഹണി പറഞ്ഞത്. അദ്ദേഹം എന്തിന് അമിത വ്യഗ്രത കാട്ടിയെന്നുള്ളത് ദുരൂഹതയുണ്ടാക്കുന്നു. ഹണി സെക്രട്ടേറിയേറ്റിലെ സി പി എം സംഘടനയുടെ നേതാവാണ്. പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടാകുമ്പോള്‍ പ്രതകരിക്കേണ്ടിയിരുന്നത് പൊളിറ്റിക്കല്‍ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയാണ്. അല്ലെങ്കില്‍ പൊതുഭരണ സെക്രട്ടറിയാണ്. അതുമല്ലങ്കില്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ്. ഇവരാരും പ്രതികരിക്കുന്നതിന് മുമ്പ് തന്നെ സി പിഎം സംഘടനാ തിരക്കിട്ട് നേതാവ് പ്രതികരിച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
475 സെക്ഷനുകള്‍ ഉള്ള പൊതുഭരണ വകുപ്പില്‍,യു.എ.ഇ കോണ്‍സുലേറ്റിന്റെ രൂപീകരണം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കുന്ന വിഭാഗം, വിദേശ യാത്രകള്‍, വി.വി.ഐ.പി പരിരക്ഷ എന്നിവ കൈകാര്യം ചെയ്യുന്ന പൊളിറ്റിക്കല്‍ 1, പൊളിറ്റിക്കല്‍ 5 എന്നീ സീറ്റുകളില്‍ മാത്രം തീ പിടിച്ചത് യാദൃച്ഛികമല്ല. ഇരുപത്തിനാല് മണിക്കൂറും ഫയര്‍ഫോഴ്‌സ് ഡ്യൂട്ടിയിലുള്ള സ്ഥലമാണ് സെക്രട്ടേറിയറ്റ്. അവരെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയോ എന്ന് സംശയിക്കണം. സാനിറ്റൈസ് ചെയ്ത് അടച്ചിട്ടിരുന്ന സെക്ഷനില്‍ ക്വാറന്റെയ്ന്‍ ലംഘിച്ച് ആരാണ് പോയത്? എന്തിനാണ് പോയത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം. അവിടുത്തെ സി സി റ്റി വി ദൃശങ്ങള്‍ ചകഅ പിടിച്ച് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























