ഈ മഹാമാരിയുടെ കാലത്ത് സത്യത്തിനു പുറം തിരിഞ്ഞു കൊണ്ട് നിങ്ങള്‍ നടത്തുന്നത് ജനദ്രോഹമാണ്; പ്രതിപക്ഷത്തിനെതിരെ മന്ത്രി സുധാകരന്‍

സെക്രട്ടറിയേറ്റിലെ തീപിടിത്തിന്റെ പേരില്‍ നാട്ടില്‍ കലാപമഴിച്ചുവിടാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. തീപിടിത്തത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചെന്നും അടച്ചിട്ട മുറിയിലെ വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലും ഷെല്‍ഫിലും വീണതാണ് അപകട കാരണമെന്ന് വ്യക്തമായതായും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.. ഈ മഹാമാരിയുടെ കാലത്ത് സത്യത്തിന് പുറം തിരിഞ്ഞു കൊണ്ട് നിങ്ങള്‍ നടത്തുന്നത് ജനദ്രോഹമാണ് എന്ന് പ്രതിപക്ഷത്തിനെ കളിയാക്കുകയും ചെയ്യുന്നു.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം:
സെക്രട്ടേറിയറ്റ് തീപിടുത്തം പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു.തീപിടുത്തമുണ്ടായി എന്ന അറിവ് ലഭിച്ചയുടന്‍ തന്നെ പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.ഈ സമയം ഞാന്‍ സെക്രട്ടേറിയറ്റിലെ ഓഫീസിലുണ്ടായിരുന്നു. അറിഞ്ഞയുടന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍, ചീഫ് ഇലക്‌ട്രിക് എന്‍ജിനീയര്‍ എന്നിവര്‍ക്കൊപ്പം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതിന്‍ പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഓഗസ്റ്റ് 24, 25 തീയതികളില്‍ കോവിഡ് മാനദണ്ഡപ്രകാരം അണു വിമുക്തമാക്കി അടച്ചിട്ട മുറിയിലെ വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലും ഷെല്‍ഫിലും വീണതാണ് അപകട കാരണം എന്ന് സൂചിപ്പിക്കുന്നു. ഈ പ്രാഥമിക റിപ്പോര്‍ട്ട് ബഹു.മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.
ഈ വിഷയത്തില്‍ വിശദമായ അന്വഷണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ അടങ്ങുന്ന ഉന്നതതല കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്തും സുതാര്യമായ നടപടിക്രമങ്ങളുമായി സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും മുന്നേറുമ്ബോള്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ട് നാട്ടില്‍ കലാപമഴിച്ചു വിടാനുളള ശ്രമങ്ങളില്‍ നിന്നും പ്രതിപക്ഷ കക്ഷികള്‍ പിന്‍മാറുമെന്ന് നമുക്കാശിക്കാം. ഈ മഹാമാരിയുടെ കാലത്ത് സത്യത്തിനു പുറം തിരിഞ്ഞു കൊണ്ട് നിങ്ങള്‍ നടത്തുന്നത് ജനദ്രോഹമാണ്.
https://www.facebook.com/Malayalivartha


























