Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...

തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണു

26 AUGUST 2020 06:51 PM IST
മലയാളി വാര്‍ത്ത

തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു പുഴയിൽ വീണു. നിനിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകർന്നത്...ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനിടയിലാണ് പാലത്തിന്റെ ബീമുകൾ തകർന്നത്.

നാല് ബീമുകളാണ് തകർന്നു വീണത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മാണം നടക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഉച്ചക്ക് രണ്ടരയോടെ തകർന്നു വീണത്. പാലത്തില്‍ 8 ഓളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം ഉണ്ടായില്ല. പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കൺസ്ട്രക്ഷനാണ് പാലത്തിന്‍റെ നിർമ്മാണം കരാർ എടുത്തിരിക്കുന്നത്. നിര്‍മാണത്തിന്‍റെ ഭാഗമായി നാല് പാലങ്ങളാണ് ഇ.കെ.കെ കൺസ്ട്രക്ഷന്‍ ഇവിടെ നിര്‍മിക്കുന്നത്.

അതില്‍ ഒരു പാലമാണ് തകർന്നു നിലം പൊത്തിയത്. മുപ്പത് മാസത്തിനുള്ളിൽ ആണ് ഇ.കെ.കെ കൺസ്ട്രക്ഷൻ നിർമ്മാണം പൂർത്തിയാക്കേണ്ടത്.തകര്‍ന്നു വീണതില്‍ ഒരു ബീം നിര്‍മാണത്തിലിരിക്കുന്നതും മറ്റുള്ളവ പൂര്‍ത്തിയായതുമാണ്. വേണ്ടത്ര ബലമില്ലാത്തതാണ് തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാഹി ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെയാണ് ബീമുകള്‍ തകര്‍ന്നു വീണത്.

2020 മാര്‍ച്ചിനുള്ളിൽ പാലം പൂർത്തിയാക്കേണ്ടതായിരുന്നു. സംഭവത്തില്‍ ബൈപാസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരുകയാണ്. 2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കുന്നത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി നിർമ്മിക്കുന്ന മാഹി ബൈപാസിനുള്ളത്. 853 കോടിയാണ് പാലം നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (10 minutes ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (21 minutes ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (31 minutes ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (42 minutes ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (51 minutes ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (1 hour ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (8 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (8 hours ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (8 hours ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (10 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (10 hours ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (10 hours ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (10 hours ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (11 hours ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (11 hours ago)

Malayali Vartha Recommends