Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കത്തിന്റെ പോക്ക്... നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തില്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും വീണു; തരൂരിന്റെ ദില്ലിയിലെ വീട്ടില്‍ സോണിയാ രാഹുല്‍ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബിജെപിയിലേക്കുള്ള വാതില്‍ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസുകാര്‍

27 AUGUST 2020 11:30 AM IST
മലയാളി വാര്‍ത്ത

ശശി തരൂര്‍ ബിജെപിയിലേക്കോ? മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. തരൂരിന്റെ ദില്ലിയിലെ വീട്ടില്‍ സോണിയാ രാഹുല്‍ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതില്‍ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതുന്നു.

നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തില്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും വീണു എന്നാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയില്‍ തരൂര്‍ ഉണ്ടെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടില്‍ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ രംഗത്തെത്തിയത്. മണിശങ്കര്‍ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് മുല്ലപ്പള്ളിയെയും കോണ്‍ഗ്രസ് നേര്യത്വത്തെയും ഇപ്പോള്‍ ചൊടിപ്പിച്ചത്. പാര്‍ട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.അഭിപ്രായം പാര്‍ട്ടി വേദികളില്‍ പറയണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂര്‍ പ്രവര്‍ത്തിക്കുന്നതിനെയും മുല്ലപ്പള്ളി വിമര്‍ശിച്ചു. ദില്ലിയില്‍ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂര്‍ എന്തിനാണ് ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതിയതെന്ന് മുല്ലപ്പള്ളി ചോദിച്ചു. അതേസമയം കത്തില്‍ ഒപ്പിട്ട പി.ജെ. കുര്യനെ ന്യായീകരിക്കാനും മുല്ലപ്പള്ളി ശ്രമിച്ചു. കത്ത് ദുരുദ്ദേശത്തോടെ എഴുതിയതല്ലെന്ന് കുര്യന്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അടുത്ത തവണ തിരുവന്തപുരത്ത് എത്തുന്നത് ചിലപ്പോള്‍ താമരയുടെ പ്രതിനിധിയായിട്ടായിരിക്കാം. കാരണം അടുത്ത 10 വര്‍ഷത്തേക്ക് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ആരും കരുതുന്നില്ല.

കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ് കെ പി സി സി അധ്യക്ഷനും തരൂരും ആദ്യം ഉടക്കിയത്. ഡിജിറ്റല്‍ മീഡിയ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്ന വിവരം തരൂര്‍ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവര്‍ത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാല്‍ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂര്‍ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ പി സി സി ജീവനക്കാര്‍ പറഞ്ഞപ്പോഴാണ്. രേഖാമൂലം രാജി നല്‍കിയില്ല.

തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്‌കരിക്കാനൊന്നും നേരമില്ലെന്നാണ് ശശിതരൂര്‍ അന്നുമിന്നും പറയുന്നത്. ജീവിതാവസാനം വരെ കോണ്‍ഗ്രസില്‍ തുടരാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും അന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. തന്നെ വെറുമൊരു കോണ്‍ഗ്രസ് നേതാവായി പാര്‍ട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താന്‍ ആരാണെന്നോ തന്റെ കഴിവുകള്‍ എന്താണെന്നോ പാര്‍ട്ടി മനസിലാക്കുന്നില്ല. അതില്‍ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും തരൂര്‍ ആവര്‍ത്തിക്കുന്നു.

ശശി തരൂര്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്റെ കാര്യത്തില്‍ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതില്‍ നിരാശയുണ്ട്. കൂടുതല്‍ സമയവും അദ്ദേഹം ഡല്‍ഹിയിലാണ് താമസം. ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരനായിരിക്കണമെങ്കില്‍ പാര്‍ട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കള്‍ വിശ്വസിക്കുന്നത്.

ഹൈകമാന്റ് തരൂര്‍ വിവാദത്തില്‍ മുല്ലപ്പള്ളിക്ക് ഒപ്പമാണ്. കോണ്‍ഗ്രസിനെ രാജ്യം തറപറ്റിച്ചപ്പോള്‍ പിടിച്ചു നിര്‍ത്തിയ സംസ്ഥാനമാണ് കേരളം.അത് കേരളത്തിന്റെ ബി ജെ പി വിരുദ്ധത ഒന്നു കൊണ്ടു മാത്രമാണ്. തരൂരിനെ ചുമന്ന് കേരളത്തെ പിണക്കാന്‍ ഹൈകമാന്റ് ഒരുക്കമല്ല. സോണിയയെയോ രാഹുലിനെയോ അടുത്ത കാലത്തായി തരൂര്‍ കാണാറില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ തരൂര്‍ നിരന്തരമായി എതിര്‍ക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തില്‍ തരൂര്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരണ്‍ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പന്‍ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടല്‍ വഴി സംഭവിച്ചതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends