വല്ലതും നടക്കുമോ... സ്വര്‍ണ്ണക്കടത്ത് കേസില്‍ സഹായിക്കാന്‍ ഒരു പ്രവാസി വ്യവസായി രംഗത്തെത്തിയതായി സൂചന

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു പ്രവാസി വ്യവസായി രംഗത്ത്. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായിയാണ് സ്വര്‍ണ്ണക്കേസ് അടിമറിക്കാന്‍ രംഗത്തെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ ശിവശങ്കറിന് നേരേ നീങ്ങിയതോടെയാണ് പ്രവാസി വ്യവസായി രംഗത്തെത്തിയത്. എം ശിവശങ്കര്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെയാണ് പലരര്‍ക്കും ചങ്കിടിപ്പ് തുടങ്ങിയത്. നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന പ്രവാസി വ്യവസായി കേരള സര്‍ക്കാരിന്റെ പ്രവാസി കാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ്.
തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് വ്യവസായി. സ്വകാര്യവല്‍ക്കരണത്തിലൂടെ വിമാനത്താവളങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ഇടപാടില്‍ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിക്കെതീരെ അദ്ദേഹം മുഖ്യമന്ത്രിയെ ഉപദേശിച്ചതായും വിവരമുണ്ട്. നരേന്ദ്ര മോദി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞതായി സൂചനയുണ്ട്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അദ്ദേഹം ശരിവയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. ഭാവിയില്‍ കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം തയ്യാറാണ്. വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്രവും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വകാര്യവത്കരണം വിമാനത്താവള വികസനത്തിന് വേഗം കൂട്ടുമെന്നും അദ്ദേഹം പറയുന്നു. അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നില്‍ അദ്ദേഹം ഉണ്ടായിരുന്നു.
യുഎഇയില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ അദ്ദേഹത്തിന്റെതായ നിലപാടുകളുണ്ട്.
അതിനിടെ ബന്ധു നിയമന കേസില്‍ വിവാദത്തിലായ മന്ത്രി കെ. റ്റി. ജലീലിനെ രക്ഷിച്ചതും ഇതേ പ്രവാസി വ്യവസായിയാണ്. അദ്ദേഹത്തിന്റെ അതിശക്തമായ ഇടപെടല്‍ വഴിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ജലീല്‍ വിവാദത്തില്‍ നിന്നും പിന്‍മാറിയത്. ഇതില്‍ പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിര്‍പ്പുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസും സമാന സ്വഭാവത്തിലുള്ളതാണ്. മലബാറുകാരനായ പ്രവാസി വ്യവസായിക്ക് സ്വര്‍ണ്ണക്കടത്ത്ക്കേസില്‍ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ ഉള്ള രാഷ്ട്രീയ സാഹ ചര്യം നിലവിലില്ല.
ലോകത്തിലെ ഏറ്റവും വലിയ ധനികന്‍മാരില്‍ ഒരാളാണ് പ്രവാസി വ്യവസായി. സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴൊക്കെ അദ്ദേഹത്തെ സഹായിക്കാന്‍ വ്യവസായി രംഗത്തെത്താറുണ്ട്. ഇതേ അവസ്ഥ നരേന്ദ്ര മോദിക്ക് വരുമ്പോഴും വ്യവസായി രംഗത്തു വരും. കോടിക്കണക്കിന് രൂപയാണ് അദ്ദേഹം രാഷ്ട്രീയകാര്‍ക്ക് നല്‍കുന്നത്; സംഭാവനയായും കോഴയായും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തില്‍ നിന്നും ഊരാനാണ് സാധ്യത.
https://www.facebook.com/Malayalivartha


























