ബാങ്കിലെ പ്രണയം അതിരു കടന്നു... യുവതി ഗര്‍ഭിണിയായതോടെ സംഭവിച്ചത് മറ്റൊന്ന്... കൂടെ താമസിച്ചിരുന്ന യുവതിപോലും അറിയാതെ ഒടുക്കം പ്രസവം! കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത് കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ! അരുംകൊലയുടെ ചുരുളഴിയുന്നു... 27ക്കാരി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....

ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍.
ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ്(27) ആണ് അറസ്റ്റിലായത്.
പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: ബാങ്കില്‍ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു.
യുവതി ഗര്‍ഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha


























