സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ സ്ഥലത്തെ സി സി ടി വി അടക്കമുളള കാര്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും... ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാൻ സാധ്യത

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ സ്ഥലത്തെ സി സി ടി വി അടക്കമുളള കാര്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും.
കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്തുനിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിത്. കൂടുതല്‍ സാക്ഷികളുടെ മൊഴികള്‍ അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തും.
തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികള്‍ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ഫൊറന്‍സിക് ഫലം വന്നാലുടന്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീയുണ്ടായത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന്റെ തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഒറ്റ ഫയലും പൂര്‍ണമായി നശിച്ചില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha


























