Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'ആരോഗ്യ പ്രവർത്തകർ സ്വന്തം ആരോഗ്യം റിസ്കിൽ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തിൽ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മൾ "ഈ കൊറോണ വാസ്തവത്തിൽ വലിയ സംഭവം ഒന്നുമല്ല" എന്ന മട്ടിൽ ജനജീവിതം സാധാരണമാക്കുകയാണ്...' കുറിപ്പുമായി മുരളി തുമ്മാരുകുടി

27 AUGUST 2020 11:34 AM IST
മലയാളി വാര്‍ത്ത

ലോകം ഇന്ന് കടന്നുപോകുന്ന ഈ പ്രതിസന്ധിയിൽ നാം ഇന്നും അതിജീവിക്കുന്നു എങ്കിൽ അതിൽ നാം ആദരം അർപ്പിക്കേണ്ടത് ആരോഗ്യപ്രവർത്തകരിൽ തന്നെയാണ്. സ്വന്തം ജീവിതം റിസ്കുകൾ നിറഞ്ഞതാണെന്ന് അറിഞ്ഞിട്ടും ആരോഗ്യപൂർണമായ ഒരു കവചം നമുക്ക് നല്കാൻ അവർ തയ്യാറായി നിൽക്കുകയാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് മുരളി തുമ്മാരുകുടി നമുക്കായി തുറന്ന് കാട്ടുന്നത്. 'ആരോഗ്യ പ്രവർത്തകർ സ്വന്തം ആരോഗ്യം റിസ്കിൽ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തിൽ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മൾ "ഈ കൊറോണ വാസ്തവത്തിൽ വലിയ സംഭവം ഒന്നുമല്ല" എന്ന മട്ടിൽ ജനജീവിതം സാധാരണമാക്കുകയാണ്'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം ജനീവക്ക് വരുന്നതിന് മുൻപ് ഞാൻ ആലുവയിലെ ജില്ല ആശുപത്രിയിലും പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലും പോയിരുന്നു.
പഴയത് പോലെ ഒന്നുമല്ല ആശുപത്രികൾ. തിരക്ക് ഒട്ടുമില്ല. ആശുപത്രി വാതിൽക്കൽ മുതൽ ചെരുപ്പുമുതൽ തലവരെ മൂടുന്ന വ്യക്‌തി സുരക്ഷാ ഉപകാരണങ്ങളുമായിട്ടാണ് ആളുകൾ നിൽക്കുന്നത്. അകത്തു ചെല്ലുമ്പോൾ മുതൽ കൈ കഴുകലും സാമൂഹ്യമായ അകലവും ഉറപ്പാക്കുന്നുണ്ട്. ഡോക്ടർമാരും നേഴ്‌സുമാരും വളരെ ശ്രദ്ധാപൂർവ്വമാണ് രോഗികളുമായി ഇടപഴകുന്നത്. വരുന്നവരിൽ ആരിലും കൊറോണ ഉണ്ടാകാമെന്നും അതിൽ നിന്ന് അവർക്കും മറ്റുള്ളവർക്കും രോഗം പകരാം എന്നും അവർക്ക് അറിവുണ്ട്.

ഡോക്ടർമാരും നേഴ്‌സുമാരും മാത്രമല്ല, വാതിൽക്കൽ നിൽക്കുന്ന കാവൽക്കാർ തൊട്ട് മുറികൾ വൃത്തിയാക്കുന്നവർ വരെ എല്ലാവരും ശ്രദ്ധാലുക്കളാണ്. ആലുവയിൽ അന്ന് കൊറോണ എത്തിയിരുന്നു. ടൌൺ തന്നെ കുറച്ചു നാൾ കണ്ടൈൻമെന്റിൽ ആയി. പെരുമ്പാവൂരിൽ എന്ന് പോലും എത്താമെന്ന അവസ്ഥയിലാണ്. ഹെൽത്ത് ഇൻസ്പെകർമാർ മുതൽ മെഡിക്കൽ സൂപ്രണ്ടുമാർ വരെ ജാഗ്രതയിലാണ്. ആശുപത്രിയിൽ ഉള്ള ഓരോ നിമിഷവും നമ്മൾ കടന്നു പോകുന്ന കാലത്തിന്റെ കരുതൽ വ്യക്തമാണ്.
ആശുപത്രിയുടെ വാതിൽ കടന്നു റോഡിലേക്കെത്തിയാൽ നാം മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്. റോഡിലെ തിരക്കുകൾ നമ്മൾ ഒരു കൊറോണക്കാലത്താണെന്ന് ഒരു സൂചനയും നൽകുന്നില്ല. പത്തിൽ അഞ്ചുപേർക്കാണ് മാസ്കുള്ളത്, അതിൽ തന്നെ പകുതിപ്പേർ കഴുത്തിനും താടിക്കും ആഭരണമായിട്ടാണ് മാസ്കിനെ കാണുന്നത്. റെസ്റ്റോറന്റിലും തുണിക്കടയിലും മാത്രമല്ല സ്വർണ്ണക്കടയിൽ പോലും ആളുകൾക്ക് ക്ഷാമമില്ല.

വൈകുന്നേരം ഇപ്പോൾ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങ് ഇല്ല, അതുകൊണ്ട് തന്നെ വൈകിട്ടത്തെ പ്രസ് റിലീസ് വരുമ്പോൾ അന്നത്തെ കോവിഡ് കണക്ക് വരുന്നതല്ലാതെ ആരും അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ ചെറുപ്പകാലത്തൊക്കെ എല്ലാ ദിവസവും വൈകീട്ട് "കമ്പോള നിലവാരം" എന്നൊരു പരിപാടി റേഡിയോവിൽ ഉണ്ടായിരുന്നു. "പുൽത്തൈലം പത്തുകിലോ - വില ആയിരത്തി അഞ്ഞൂറ് രൂപ" എന്നൊക്കെ പറഞ്ഞിട്ട്. താല്പര്യമുള്ള ആരെങ്കിലും കേട്ടു എന്ന് വരും, ബാക്കി ഉള്ളവർ ചലച്ചിത്ര ഗാനമോ റേഡിയോ നാടകമോ വരാൻ നോക്കിയിരിക്കും. ഇപ്പോഴത്തെ കൊറോണക്കണക്കുകൾ ഏതാണ്ട് അതുപോലെയാണ്. കൊറോണ വാർത്ത കഴിഞ്ഞിട്ട് വേണം ചാനൽ ചർച്ചകൾ ആരംഭിക്കാൻ. ചാനലിൽ കൊറോണയൊന്നും ഇപ്പോൾ വിഷയമല്ല. വിശ്വാസം, അവിശ്വാസം, ഡിപ്ലോമസി, പ്രോട്ടോക്കോൾ, തീ പിടിത്തം, എന്നിങ്ങനെ വിഷയം പലതുണ്ട്. വിഷയം എന്തായാലും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണ്, ആട്ടവും. ചർച്ചകളിൽ നിന്നും ഒരു വിജ്ഞാനവും ഉണ്ടാകുന്നില്ല. ഗോഗ്വാ വിളിയും തേച്ചൊട്ടിക്കലും ആണ്. പഴയ റേഡിയോ നാടകം പോലെ തന്നെ ഒരു നാടകം. അത്രയേ ഉള്ളൂ.

ഇതൊന്നും പക്ഷെ കൊറോണയെ ബാധിക്കുന്ന കാര്യമല്ല. അത് ഓരോ ദിവസവും കൂടി വരുന്നു. ഇന്നലെ ഇല്ലാതിരുന്നിടത്ത് ഇന്ന് അത് എത്തുന്നു. ഇനി നാളെ എവിടെ എത്തുമെന്ന് അത് ഒരു ഊഹവും തരുന്നില്ല.
ഓരോ ദിവസവും മരണ സംഖ്യ ചെറുതായി കൂടുന്നുണ്ട്, ഇപ്പോൾ സ്ഥിരമായി പത്തിന് മുകളിൽ ആണ്. ഭാഗ്യവശാൽ ഇപ്പോഴും ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കിൽ ഒന്നാണ്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്, നമ്മുടെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന അത്യധ്വാനത്തിന്റെ ഫലമാണ്. പക്ഷെ കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിനെ പറ്റി എന്തെങ്കിലും നല്ലത് പറയാൻ ഇപ്പോൾ പേടിയാണ്. കാരണം അതിനെ ഇപ്പോൾ രാഷ്ട്രീയമായിട്ട് മാത്രം കാണുന്ന ഒരു സ്ഥിതിയാണ്. എവിടെയെങ്കിലും കേരളം നന്നായിട്ടുണ്ട് എന്ന് തോന്നിയാൽ എപ്പോഴാണ് അത് മോശമാകുന്നത് എന്ന് നോക്കിയിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. നമ്മളില്ലേ...

പക്ഷെ പറഞ്ഞാലും ഇല്ലെങ്കിലും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു കണക്കും നമുക്ക് മുന്നിലുണ്ട്. ഓരോ ദിവസവും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇന്നലെ നാല്പത്തി ഒമ്പതായിരുന്നു, ഇന്ന് അറുപത്തി ഒമ്പതായി. കൂടുതൽ രോഗികൾ കൂടുതൽ ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കത്തിൽ വരുമ്പോൾ തീർച്ചയായും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടും. ഇനി അവരിൽ മരണങ്ങൾ ഉണ്ടായി തുടങ്ങും. അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ മരിക്കുന്നവരുടെ എണ്ണവും കൂടും. കൊറോണയുടെ ആദ്യത്തെ നാലു മാസത്തിൽ ലോകത്തെ മൂവായിരത്തി അഞ്ഞൂറ് ആരോഗ്യ പ്രവർത്തകരാണ് മരിച്ചത്. നമ്മുടെ സമയവും അടുത്തുവരികയാണ്.

ഇപ്പോൾ തന്നെ അഞ്ചു മാസമായി നമ്മുടെ ആരോഗ്യ പ്രവർത്തകർ, പ്രത്യേകിച്ചും സർക്കാർ സർവീസിലുള്ളവർ, തുടർച്ചയായി കൊറോണയെ നേരിടുകയാണ്. മുഴുവൻ സമയവും പി പി ഇ ഇട്ടിരിക്കുന്നതിന്റെ ചൂടും അസൗകര്യവും മാത്രമല്ല, അവരുടെ മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തേയും ഇത് ബാധിക്കുന്നുണ്ട്. ഇനി ആരോഗ്യപ്രവർത്തകരുടെ മരണങ്ങൾ കൂടി ഉണ്ടായി തുടങ്ങിയാൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസത്തിൽ ഇടിവ് ഉണ്ടായി തുടങ്ങും.
കൊറോണയുടെ ആദ്യകാലത്തേ ഞാൻ പറഞ്ഞിരുന്നു, ഇതൊരു മാരത്തോൺ ഓട്ടമാണ്. ഇതിലെ മുൻ നിരപ്പോരാളികൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ ആണ്. അവർക്ക് സഹായം നൽകുക, ആശുപത്രികളുടെ പരിധിക്കും പരിമിതിക്കും അകത്ത് കൊറോണയെ നേരിടാൻ അവർക്ക് സാഹചര്യം ഉണ്ടാക്കുക, അവരെ പരമാവധി സംരക്ഷിക്കുക, ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.
നമ്മൾ ഇപ്പോൾ ചെയ്യുന്നത് നേരെ തിരിച്ചാണ്.

ആരോഗ്യ പ്രവർത്തകർ സ്വന്തം ആരോഗ്യം റിസ്കിൽ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തിൽ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മൾ "ഈ കൊറോണ വാസ്തവത്തിൽ വലിയ സംഭവം ഒന്നുമല്ല" എന്ന മട്ടിൽ ജനജീവിതം സാധാരണമാക്കുകയാണ്, ഓണം ഷോപ്പിംഗ് പൊടി പൊടിക്കുകയാണ്, വൈകീട്ടായാൽ മുൻപ് പറഞ്ഞ നാടകങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.ഇതിന് സ്വാഭാവികമായും ഒരു പ്രത്യാഘാതം ഉണ്ട്. അത് കൂടി വരുന്ന മരണമാണ് !

ഒരു സമൂഹമെന്ന രീതിയിൽ ഇനിയും നമുക്ക് സമയമുണ്ട്. പ്രതിദിനം കൂടി വരുന്ന ഈ രോഗികളുടെ എണ്ണം നമുക്ക് കുറച്ചേ മതിയാകൂ. ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ മരണം ഒഴിവാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യണം. അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, (All the king's horses and all the king's men) ചാനലിലെ മുഴുവൻ ചർച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല.
#സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends