ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കത്തിനൊരുങ്ങി ബെവ്‌കോ....

ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്‌കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വര്‍ധിപ്പിക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഓണക്കാലത്ത് രാവിലെ 9 മണിമുതല്‍ രാത്രി 7മണിവരെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം.അതേസമയം പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് ബാറുകള്‍ക്ക് ബാധകമാക്കില്ല. ബെവ്‌കോയ്‌ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.
ബെവ്‌കോയില്‍ എത്തുന്നവരില്‍ ഏറിയ പങ്കും സാധാരണക്കാരാണ്. എന്നാല്‍ ഇവര്‍ ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും മദ്യശാല അടയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതും ഓണക്കാലത്തെ തിരക്കും പരിഗണിച്ച് പ്രവര്‍ത്തന സമയം കൂട്ടണമെന്ന ആവശ്യമാണ് ബെവ്‌കോ സര്‍ക്കാരിനു മുന്നില്‍ വച്ചത്.
"
https://www.facebook.com/Malayalivartha


























