സംസ്ഥാനത്തുടനീളമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 250 ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ വരുന്നു... ആദ്യ ചാര്‍ജ്ജിങ് സ്റ്റേഷന്റെ നിര്‍മ്മാണം തിരുവനന്തപുരം നേമത്ത് പൂര്‍ത്തിയായി

സംസ്ഥാനത്തുടനീളമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 250 ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ വരുന്നു. ആദ്യ ചാര്‍ജ്ജിങ് സ്റ്റേഷന്റെ നിര്‍മ്മാണം തിരുവനന്തപുരം നേമത്ത് പൂര്‍ത്തിയായി. ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ കെ.എസ്.ഇ.ബി.എല്ലിനെ ആണ് നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം-നേമം ഇലക്ട്രിക്കല്‍ സെക്ഷ ന്‍ഓഫീസ് പരിസരത്താണ് ആദ്യ സ്റ്റേഷന്‍. 80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേ സമയം 3 കാറുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പൂരോഗമിക്കുന്നത്.
തുടര്‍ന്ന് 56 സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ദര്‍ഘാസുകളും ക്ഷണിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി.എല്‍ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha


























