സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍ ചികിത്സതേടി. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സ്വപ്ന വിയ്യൂര്‍ വനിതാ ജയിലിലെ എന്‍.ഐ.എ ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
അതിസുരക്ഷാ ജയിലില്‍ വനിതാ തടവുകാര്‍ക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായര്‍, റെമീസ്, സംജു എന്നിവരുള്‍പ്പെടെ എട്ടുപേര്‍ വിയ്യൂര്‍ ജയിലിലുണ്ട്.
https://www.facebook.com/Malayalivartha