കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമനിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും നിയമ നടപടികള്‍ സ്വീകരിക്കാനും വിശദമായ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം കമ്മീഷന്‍ ഓഫീസില്‍ ലഭ്യമാക്കാനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി . വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു കേസ്. വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ ലഭ്യമാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരോടും നിര്‍ദ്ദേശിച്ചൂ .
https://www.facebook.com/Malayalivartha