സ്വപ്ന സുരേഷിന് നെഞ്ചുവേദന; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ആദ്യം ജയിലിലെ ഡോക്ടര്‍ പരിശോധിച്ചുവെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിവരം. സ്വപ്ന ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സ്വപ്നയെയും റമീസ്, സന്ദീപ് എന്നിവരുള്‍പ്പെടെ എട്ട് പേരെ വിയൂരിലെത്തിച്ചത്. വിയൂര്‍ വനിതാ ജയിലില്‍ ആണ് സ്വപ്നയെ താമസിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha