ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് എം.എല്‍.എ ഖമറുദീനെതിരെ പരാതികള്‍ പെരുകുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ മുസ്ലീം ലീഗ് എം.എല്‍.എ എംസി ഖമറുദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് പ്രാദേശിക നേതാവ് അടക്കം ഉദുമ സ്വദേശികളായ അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കാസര്‍ഗോഡ് ടൗണ്‍ പോലീസാണ് കേസെടുത്തത്. ഇതോടെ എം.എല്‍.എയ്‌ക്കെതിരെ 13 കേസുകളായി. വഞ്ചനാ കേസുകള്‍ക്ക് പുറമെ ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എം.സി ഖമറുദീനും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകള്‍ നല്‍കിയെന്നാണ് കേസ്. അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ജ്വല്ലറിയുടെ ശാഖകള്‍ അടച്ചതോടെയാണ് കള്ളാര്‍ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷേപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിഷേപകര്‍ നിരന്തരം ആവശ്യപ്പെട്ടതോടെ എംസി ഖമറുദീനും പൂക്കോയ തങ്ങളും നിക്ഷേപകര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി. ചെക്ക് മടങ്ങിയതോടെ ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha