വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചു: പതിനേഴുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലത്ത് വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ്റില്‍ ചാടിയാണ് പതിനേഴുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് സംഭവം. പത്താം ക്ലാസ് ജയിച്ച് നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ പതിനേഴുകാരന്‍ തനിക്ക് കല്യാണം കഴിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. വീട്ടുകാര്‍ ഈ ആവശ്യം നിരസിച്ചതോടെ നിരാശനായ പതിനേഴുകാരന്‍ ബസില്‍ കയറി ഇത്തിക്കരയില്‍ എത്തി ആറ്റില്‍ ചാടുകയായിരുന്നു.ആറ്റില്‍ ചാടിയ ആളെ കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ഓടിയെത്തി ആറ്റില്‍ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് എത്തി മാതാപിതാക്കളെ വിളിച്ചുവരുത്തി ഒപ്പം വിടുകയായിരുന്നു.
https://www.facebook.com/Malayalivartha