പൊലീസ് തലപ്പത്ത് അഴിച്ചുപണി,സുദേഷ് കുമാര്‍ ഡയറക്ടറുടെ അധികച്ചുമതലയുള്ള വിജിലന്‍സ് എഡിജിപി

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. വിജിലന്‍സ് എഡിജിപിയെ ഉള്‍പ്പെടെ മാറ്റി.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി സുദേഷ് കുമാറിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. സുദേഷ് കുമാറിന് വിജിലന്‍സ് ഡയറക്ടറുടെ അധികച്ചുമതലയും നല്‍കി.
ടോമിന്‍ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍.
വിജിലന്‍സ് എഡിജിപിയായിരുന്ന അനില്‍കാന്തിനെ ക്രൈംബ്രാഞ്ച് എഡിജിപിയാക്കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാമിന് സംസ്ഥാന ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപിയുടെ അധികച്ചുമതല നല്‍കി.
https://www.facebook.com/Malayalivartha