തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ദുബായില്‍ നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുല്‍ സലാം (32) എന്ന യുവാവിനെ ദുബായില്‍ നിന്ന് കാണാതായായി ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു.
ഒരു വര്‍ഷം മുന്‍പ് യുഎഇയിലെത്തിയ ഫൈസലിനെ ഈ മാസം അഞ്ച് മുതലാണ് കാണാതായത്. ഫൈസലിന് അടുത്തിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ലഭിച്ചിരുന്നു.
ഓര്‍മക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്നു. പത്ത് ദിവസം മുന്‍പ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അവധി നല്‍കിയതിനെ തുടര്‍ന്ന് ഖിസൈസിലെ താമസ സ്ഥലത്തായിരുന്നു.
ഈ മാസം അഞ്ചാം തീയതി സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ഉച്ചയ്ക്ക് അവിടെ നിന്ന് ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയുമായിരുന്നു. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിലേയ്‌ക്കോ താമസ സ്ഥലത്തോ തിരിച്ചെത്താത്തിനാല്‍ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ഫൈസലിനെ കണ്ടുകിട്ടുന്നവര്‍ 0561133143 എന്ന നമ്പരില്‍ അറിയിക്കണം.
https://www.facebook.com/Malayalivartha