Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അള്ളാന്‍ വന്നാലുണ്ടല്ലോ... ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുമ്പോള്‍ സൈനിക ശക്തി കാട്ടി ഇന്ത്യ; അത്യാധുനിക ഹൈപ്പര്‍ സോണിക് കരുത്ത് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ചൈനയ്ക്ക് നെഞ്ചിടുപ്പ് കൂടുന്നു; യുദ്ധശക്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ മിന്നല്‍ പിണറാകുന്നു

08 SEPTEMBER 2020 08:10 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട് കളിക്കാന്‍ വന്ന ചൈന ഒന്നൊന്നായി കളി പഠിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച ചൈനയെ കായികമായും സാമ്പത്തികമായും തകര്‍ത്ത് ഇരട്ട പ്രഹരമാണ് ഇന്ത്യ നല്‍കിയത്. അതിന് പിന്നാലെ യുദ്ധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ നേടുന്ന അപൂര്‍വം രാജ്യമായി ഇന്ത്യ മാറുന്നു. ക്രൂയിസ് മിസൈലുകളുമായി ശത്രുകേന്ദ്രങ്ങളിലേക്ക് ശബ്ദത്തെക്കാള്‍ ആറിരട്ടി വേഗത്തില്‍ അതായത് സെക്കന്‍ഡില്‍ 2 കിലോമീറ്റര്‍ കുതിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ അഥവാ എച്ച്.എസ്.ടി.ഡി.വി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

ഇത് ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇതോടെ യുദ്ധമുറകളില്‍ ഏറ്റവും അത്യാധുനികമായ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. റഷ്യ, ചൈന, യു.എസ് എന്നിവയാണ് ഈ ശക്തി ആര്‍ജ്ജിച്ച മറ്റു രാജ്യങ്ങള്‍. അതായത് ചൈനയോടൊപ്പം തന്നെ ആ മേഖലയിലും ഇന്ത്യ മുന്നില്‍ തന്നെയുണ്ട്.

പ്രതിരോധ ഗവേഷണ നിര്‍മ്മാണ ഓര്‍ഗനൈസേഷന്‍ അഥവാ ഡി.ആര്‍.ഡി.ഒ സ്വന്തമായി വികസിപ്പിച്ച എച്ച്.എസ്.ടി.ഡി.വി ഒഡിഷയ്ക്കു സമീപം ബാലസോര്‍ വീലര്‍ ദ്വീപിലെ എ.പി.ജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ നിന്ന് ഇന്നലെ രാവിലെ 11.03നാണ് വിക്ഷേപിച്ചത്. വിക്ഷേപണം മുതല്‍ സ്‌ക്രാംജെറ്റ് എന്‍ജിന്റെ ജ്വലനം വരെ റഡാറുകളും ഇലക്‌ട്രോഒപ്റ്റിക് സംവിധാനങ്ങളും ടെലിമെട്രി സ്‌റ്റേഷനുകളും വഴി നിരീക്ഷിച്ചു. 2500 ഡിഗ്രിയോളം താപനിലയിലാണ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ പ്രവര്‍ത്തിച്ചത്. ഹൈപ്പര്‍ സോണിക് ഘട്ടം നിരീക്ഷിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍ സജ്ജമാക്കിയിരുന്നു. ഹൈപ്പര്‍സോണിക് വേഗത്തിലുള്ള വിക്ഷേപണം, സ്‌ക്രാംജെറ്റ് എന്‍ജിന്റെ പ്രവര്‍ത്തനം,ഹൈപ്പര്‍ സോണിക് വേഗത കൈവരിക്കല്‍, താപനില തരണം ചെയ്യല്‍, ഹൈപ്പര്‍സോണിക് വേഗം ആര്‍ജിക്കല്‍, വേര്‍പിരിക്കല്‍ എന്നിവ ഒരു ഒറ്റയടിക്ക് വിജയകരമായെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. സതീസ് റെഡ്ഢി അറിയിച്ചു.

ഇന്ത്യ ശബ്ദാതി വേഗത്തില്‍ വിക്ഷേപണം നടത്താന്‍ കഴിവുള്ള ഹൈപ്പര്‍സോണിക് ശക്തിയായെന്ന് അദ്ദേഹം പറഞ്ഞു. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

വിക്ഷേപണം ആദ്യ ഘട്ടത്തില്‍ ശബ്ദാതി വേഗം കൈവരിക്കാന്‍ സഹായിക്കുന്ന സ്‌ക്രാംജെറ്റ് എന്‍ജിന്‍ അടങ്ങിയ എച്ച്.എസ്.ടി.ഡി.വി ക്രൂയിസ് വാഹനം അഗ്‌നി ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന റോക്കറ്റില്‍ ഘടിപ്പിച്ചു. സ്ട്രാപ്പ് ഓണ്‍ ബൂസ്റ്റര്‍ മോട്ടോറുകള്‍ കത്തിച്ച് റോക്കറ്റ് കുതിക്കുന്നു.

രണ്ടാം ഘട്ടത്തില്‍ 30കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ താപകവചങ്ങള്‍ വിട്ടുമാറുന്നു. ക്രൂയിസ് വാഹനം വേര്‍പിരിയുന്നു. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് സ്‌ക്രാംജെറ്റ് എന്‍ജിനിലെ ഹൈഡ്രജന്‍ ഇന്ധനം ജ്വലിപ്പിച്ച് ക്രൂയിസ് വാഹനം ശബ്ദാതിവേഗം കൈവരിക്കുന്നു.

മൂന്നാം ഘട്ടത്തില്‍ സ്‌ക്രാംജെറ്റ് എന്‍ജിന്‍ 20 സെക്കന്‍ഡിലധികം ജ്വലിച്ച് നിശ്ചിതപാതയില്‍ ശബ്ദത്തെക്കാള്‍ ആറിരട്ടി വേഗത്തില്‍ അതായത് സെക്കന്‍ഡില്‍ 2 കിലോമീറ്റര്‍ വേഗം, 30 കി.മീ ഉയരത്തില്‍ സഞ്ചരിക്കുന്നു. ഈ വേഗത്തെ മാക്6 എന്നാണ് വിശേഷിപ്പിക്കുന്നത്. മാക് അഞ്ചിനു മുകളിലാണ് ഹൈപ്പര്‍ സോണിക്കായി പരിഗണിക്കുന്നത്.

2019 ഡിസംബറിലാണ് റഷ്യ ഹൈപ്പര്‍ സോണിക് മിസൈല്‍ സേനയുടെ ഭാഗമാക്കിയത്. വേഗം: മാക് 27. അതായത് മണിക്കൂറില്‍ 33000 കി.മീ. സ്‌പേസ് ഷട്ടില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വേഗം മാക്25 . ഈ ആയുധശേഷി കൈവരിച്ച ആദ്യരാജ്യമാണ് റഷ്യ. 2018 മുതല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

ചൈനയാകട്ടെ 2018 ആഗസ്റ്റില്‍ വിജയകരമായ ആദ്യപരീക്ഷണം. 2019 ജനുവരിയില്‍ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ സ്വന്തമാക്കി.

അമേരിക്ക 2020 മാര്‍ച്ചില്‍ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ സ്വന്തമാക്കി. 2017ല്‍ പരീക്ഷണം തുടങ്ങിയിരുന്നു.

ഹൈപ്പര്‍ സോണിക് മിസൈല്‍ ശത്രുരാജ്യങ്ങള്‍ ഏറെ ഭയക്കുന്നതാണ്. ബാലിസ്റ്റിക് മിസൈല്‍ ഉയര്‍ന്ന ദീര്‍ഘപാതയില്‍ സഞ്ചരിക്കുന്നതിനാല്‍ ശത്രു തിരിച്ചറിയാനും തകര്‍ക്കാനും സാധ്യത. എന്നാല്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ 2030 കിലോമീറ്റര്‍ ഉയരത്തില്‍ അതിവേഗം കുതിക്കുന്നതിനാല്‍ റഡാറില്‍ പതിയാതെ ലക്ഷ്യം കാണും. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുരാജ്യം തിരിച്ചറിയും മുമ്പ് നെഞ്ച് പിളര്‍ത്തും.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends