Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

അമ്പരന്ന് കേരളം... സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; ഇസിജിയില്‍ ഉണ്ടായ വ്യതിയാനത്തിന്റെ കാരണമറിയാന്‍ ഡോക്ടര്‍മാര്‍; ആകാംക്ഷയോടെ കേരളം

08 SEPTEMBER 2020 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...

മലയാളികളെ സംബന്ധിച്ച് സ്വപ്ന സുരേഷിനെ സംബന്ധിച്ച് വരുന്നതെല്ലാം വാര്‍ത്തയാണ്. കാരണം സരിതാ നായര്‍ക്ക് ശേഷം ഇത്രയും ഓളം ഉണ്ടാക്കിയ മറ്റൊരു വനിത ഇല്ല തന്നെ. സര്‍ക്കാരിന്റെ നാലാം വര്‍ഷത്തില്‍ കിട്ടിയ വലിയ വടിയായാണ് സ്വപ്നയെ പ്രതിപക്ഷം കാണുന്നത്. അതിനാലാണ് സ്വപ്നയെ സംബന്ധിച്ച് വരുന്ന ഓരോ കാര്യങ്ങളും വാര്‍ത്തയാകുന്നത്. ഇപ്പോള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യവുമാണ്. എന്തെങ്കിലും വിഷയം കിട്ടിയാല്‍ കത്തിക്കാന്‍ ഇരിക്കുകയാണ് പ്രതിപക്ഷം.

അതേസമയം അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് തൃശൂരില്‍ നിന്നും വരുന്നത്. സ്വര്‍ണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സ്വപ്‌നയെ വിയ്യൂര്‍ ജയിലില്‍നിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇ.സി.ജി.യില്‍ വ്യതിയാനം കണ്ടെത്തി. തുടര്‍ന്ന് ആദ്യം സ്ത്രീകളുടെ നിരീക്ഷണ വാര്‍ഡിലും സന്ധ്യയോടെ ഐ.സി.യു.വിലും പ്രവേശിപ്പിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് സ്വപ്നയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്‍ഐഎയുടെ ചോദ്യം ചെയ്യലിന്റെ ആദ്യ നാളുകളിലും സ്വപ്ന സുരേഷ് നെഞ്ചുവേദന കോടതിയ്ക്ക് മുമ്പാകെ പറഞ്ഞിരുന്നു. തന്റെ അച്ഛന്‍ മരിച്ചത് നെഞ്ചുവേദന വന്നതാണെന്നും അന്ന് സ്വപ്ന കണ്ണിരോടെ പറഞ്ഞിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്വപ്നയ്ക്ക് കാര്യമായ പ്രശ്‌നമില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രിയില്‍ നിന്നും വിട്ടു. അതിന് പിന്നാലെയാണ് പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് സ്വപ്നയ്ക്ക് നെഞ്ചുവേദന വരുന്നത്.

എന്നാല്‍ ഇത്തവണ അങ്ങനെയായിരുന്നില്ല. രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നും മറ്റ് ഗൗരവമായ പ്രശ്‌നങ്ങളില്ലെന്നുമാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന വിവരം. എങ്കിലും അച്ഛന് നെഞ്ചുവേദനയുണ്ടായിരുന്നെന്ന് പറയുമ്പോള്‍ തന്നെ പാരമ്പര്യമായ കാരണങ്ങളും നോക്കേണ്ടതുണ്ട്. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. രണ്ട് ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

കാക്കനാട് ജയിലില്‍ കഴിയുകയായിരുന്ന സ്വപ്‌ന സുരേഷിനെ വെള്ളിയാഴ്ചയാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്.
കേസിലെ മറ്റ് പ്രതികള്‍ക്ക് പിന്നാലെ സ്വപ്ന സുരേഷിനെയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തിച്ചിരുന്നു. മറ്റ് പ്രതികളെ മുമ്പ് അതിസുരക്ഷാ ജയിലില്‍ എത്തിച്ചിരുന്നെങ്കിലും പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാല്‍ സ്വപ്ന കാക്കനാട് ജയിലില്‍ തന്നെ തുടരുകയായിരുന്നു.

നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്. എന്‍.ഐ.എയും കസ്റ്റംസും അറസ്റ്റ് ചെയ്ത മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദു സലാം തുടങ്ങിയവരെയാണ് നേരത്തെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സ്വര്‍ണക്കടത്തു കേസില്‍ 20ഓളം പേരെ എന്‍.ഐ.എയും കസ്റ്റംസും പിടികൂടിയെങ്കിലും കെ.ടി. റമീസ്, സന്ദീപ് നായര്‍ തുടങ്ങി കേസിലെ പ്രധാന പ്രതികളെ അതിസുരക്ഷാ ജയിലിലെത്തിച്ചിട്ടില്ല. പ്രതികളില്‍ ഒട്ടുമിക്കവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുള്ളതിനാലാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.

അതേസമയം സ്വപ്നയുടെ നെഞ്ചുവേദനയെ സാരമായി ആരും കാണുന്നില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക പ്രതിയാണ് സ്വപ്ന സുരേഷ്. അവര്‍ക്ക് ചെറുതെങ്കില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കാരണം സ്വപ്നയ്‌ക്കെന്തെങ്കിലും പറ്റിയാല്‍ അത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കും. മാത്രമല്ല കേന്ദ്ര സര്‍ക്കാരിനും പേരുദോഷമുണ്ടാക്കും. അതിനാല്‍ തന്നെയാണ് സ്വപ്നയ്ക്ക് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കിയത്. ഇനി ആശുപത്രിയില്‍ നിന്നും വന്നിട്ടായിരിക്കും സ്വപ്നയുടെ ബാക്കിയുള്ള ചോദ്യം ചെയ്യല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (3 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (4 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (4 hours ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (4 hours ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (4 hours ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (4 hours ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (4 hours ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (5 hours ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (5 hours ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (5 hours ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (6 hours ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (8 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (9 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (9 hours ago)

Malayali Vartha Recommends