ഒരു ടേം കൂടി കിട്ടിയാല്‍... സംസ്ഥാനത്തിന്റെ ഭരണാധികാരം കൈക്കുമ്പിളില്‍ എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ കോണ്‍ഗ്രസിനുള്ളില്‍ വിമത നീക്കം ശക്തം; രമേശ് ചെന്നിത്തല നേത്യത്വം നല്‍കുന്ന ഐ ക്യാമ്പ് വിഷമ സന്ധിയില്‍

ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞതു പോലെയാണ് കോണ്‍ഗ്രസിലെ സ്ഥിതി. സംസ്ഥാനത്തിന്റെ ഭരണാധികാരം കൈക്കുമ്പിളില്‍ എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ കോണ്‍ഗ്രസിനുള്ളില്‍ വിമത നീക്കം ശക്തമായി. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ ഒരു ടേം കൂടി പിണറായി ഭരിക്കുമെന്നാണ് ഐ ഗ്രൂപ്പ് അടക്കം പറയുന്നു.
ഭരണം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ അതുവരെ ഇടതു മുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കാതിരുന്ന ഉമ്മന്‍ ചാണ്ടി കാറ്റില്ലാത്ത ബലൂണുകളുമായി രംഗത്തിറങ്ങിയതാണ് രമേശ് ചെന്നിത്തല നേത്യത്വം നല്‍കുന്ന ഐ ക്യാമ്പിനെ വിഷമിപ്പിക്കുന്നത്.
സംസ്ഥാനം മുഴുവന്‍ കാതോര്‍ത്ത അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സന്നിഹിതനായിട്ടും ഒരക്ഷരം ഉരിയാടാതിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം അണപൊട്ടിയിരുന്നു. സിപിഎമ്മുമായി കൈകോര്‍ത്ത് നിശബ്ദത പുലര്‍ത്തുന്ന പുതുപ്പള്ളി മഹാരാജാവിന് ഇനി ഭരണനേതൃത്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുപറച്ചില്‍. ഇക്കാര്യം മുന്നില്‍ കണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തീരെ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്.
കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ തെളിയിക്കുന്നതായാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഏറ്റവും കുറവ് കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത് കോണ്‍?ഗ്രസാണ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി. ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ് 53 പേര്‍. സിപിഎം 46, കോണ്‍ഗ്രസ് 19, മറ്റു പാര്‍ട്ടികള്‍ 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്.
അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല. ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തമാണ്. ഇടതുസര്‍ക്കാരിന്റെ 19962001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയ കൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സി പി എമ്മിനെ സംബന്ധിച്ചടത്തേളം അലങ്കാരമാണ്. കോണ്‍ഗ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. ബിജെപിയുടെ അവസ്ഥയും സമാനം തന്നെ. രാഷ്ട്രീയ കൊപാതകങ്ങളുടെ പേരു പറഞ്ഞാല്‍ ആര്‍ക്കും വേദനിക്കില്ലെന്നാണ് പറഞ്ഞു വരുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടി ഇടതു സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. അതെന്തു കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തികള്‍ ചോദിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ കാപ്പിറ്റലില്‍ നിന്നാണ് ജോസ് കെ മാണി ഇറങ്ങിപ്പോയത്. മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനിടയുള്ള നീക്കമായിട്ടും അതിനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. ടീം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ഉപജാപങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ മാണി വിടപറഞ്ഞിരിക്കുന്നത്. ജോസ് കെ മാണിയെ മുന്നണിയില്‍ നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്ന പ്രതിഷേധവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. ജോസ് കെ മാണി വിട്ടിട്ട് പോകുന്ന സീറ്റ് പിടിക്കാനായിരുന്നു ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്.
സര്‍ക്കാരിനെതിരെ 5 കൊല്ലവും അതിശക്തമായി നിലകൊണ്ട ചെന്നിത്തലയെ തന്നെ മുഖ്യന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയാവാനാണ് ചെന്നിത്തല ഇത്രയും പ്രകടനങ്ങള്‍ കാഴ്ചവച്ചത്. ഒരു ദിനപത്രത്തിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ഉപജാപം ശക്തമാണ്. ചില െ്രെകസ്തവ സഭകളും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി നില കൊള്ളുന്നു. എന്‍ എസ് എസിന്റെ താത്പര്യവും ഉമ്മന്‍ ചാണ്ടി തന്നെ. സി പി എമ്മിന്റെ താത്പര്യവും ഉമ്മന്‍ ചാണ്ടിയോടാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയാല്‍ ജാതി സമവാക്യങ്ങള്‍ സമതുലിതമാകില്ല. കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞു മാണി എന്ന പഴയ മൂന്നു കു വീണ്ടും വര്‍ക്ക് ഔട്ട് ആകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭയം. ഇതില്‍ കെ. എം. മാണിയുടെ സ്ഥാനം പി.ജെ. ജോസഫ് കൊണ്ടു പോകും. അത്ര വ്യത്യാസം മാത്രമാണുള്ളത്. രാഹുല്‍ ഗാന്ധിക്ക് ഉമ്മന്‍ ചാണ്ടിയോട് താത്പര്യകുറവുണ്ട്.
"
https://www.facebook.com/Malayalivartha