കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ .... പത്തനംതിട്ടയില്‍ വൃദ്ധയെ കഴുത്തറുത്ത് കെലപ്പെടുത്തിയ ശേഷം പ്രതി മലയാളത്തില്‍ കത്ത് തയ്യാറാക്കി പത്രത്തോടൊപ്പം അയല്‍ക്കാര്‍ക്ക് നല്‍കി... കൊലപാതകം ആസൂത്രിതമെന്ന് ജില്ലാപോലീസ് മേധാവി

പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം പ്രതി മലയാളത്തില്‍ കത്ത് തയ്യാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താല്‍ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്.
ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പോലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മയില്‍സ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്. രാവിലെ എട്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് കെജി സൈമണ്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയില്‍സ്വാമി എന്നയാളുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. മയില്‍സ്വാമി മാത്രമാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന.
frhttps://www.facebook.com/Malayalivartha