പത്താംക്ലാസ് പാസ്സായതോടെ വിവാഹം കഴിക്കാന്‍ മോഹം... മാതാപിതാക്കളോട് ആഗ്രഹം തുറന്ന പറഞ്ഞ് മകന്‍, ആവശ്യം അംഗീകരിക്കാത്തതോടെ അവന്‍ ചെയ്തത്....

പത്താംക്ലാസ് പാസ്സായതോടെ വിവാഹം കഴിക്കാന്‍ മോഹം... മാതാപിതാക്കളോട് ആഗ്രഹം തുറന്ന പറഞ്ഞ് മകന്‍, ആവശ്യം അംഗീകരിക്കാത്തതോടെ അവന്റെയുള്ളില്‍ തീരാ ദുഖമായി. ഒടുവില്‍ വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത വീട്ടുകാരോടുള്ള പ്രതിഷേധസൂചകമായി ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താം ക്ലാസ് ക്ലാസുകാരന്‍.
കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റില്‍ കഴിഞ്ഞദിവസമാണ് വിചിത്രമായ സംഭവം നടന്നത്. പത്താം ക്ലാസ് പാസായതോടെയാണ് പാരിപ്പള്ളി സ്വദേശിയായ പതിനേഴുകാരന് വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉദിച്ചത്. തന്റെ ഈ 'എളിയ' ആഗ്രഹം അവന്‍ മാതാപിതാക്കളുമായി പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളാത്തത് അവനെ കുറച്ചൊന്നുമല്ല സങ്കടത്തിലാക്കിയത്.
അവന്‍ വേറൊന്നും ആലോചിക്കാതെ പാരിപ്പള്ളിയില്‍ നിന്നും ബസില്‍ കയറി നേരെ ഇത്തിക്കരയിലേക്ക് പോയി. ഇവിടെയുള്ള ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തുകൊണ്ട് മാതാപിതാക്കളോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു അവന്റെ ലക്ഷ്യം. പക്ഷെ ആറ്റില്‍ എടുത്തുചാടിയപ്പോഴാണ് തനിക്ക് നീന്തല്‍ അറിയുന്ന കാര്യം ഓര്‍മ്മ വന്നത്് . മരണവെപ്രാളത്തിനിടയില്‍ ആരായാലും ജീവനു വേണ്ടി ഒന്നു കൊതിക്കും. കുറച്ചു വെള്ളം കുടിച്ചപ്പോള്‍ തന്നെ സര്‍വ ശക്തിയുമെടുത്ത് അവന്‍ ജീവിക്കാനുള്ള മോഹവുമായി കരയിലേക്ക് നീന്തി.
ഇതിനിടയ്ക്ക് വേലിയേറ്റ സമയത്ത് ആറ്റിലേക്ക് എടുത്തുചാടുന്ന കുട്ടിയെ കണ്ട ചിലര്‍ ആറ്റില്‍ ചാടുകയും രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരികയുമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കൗമാരക്കാരന്റെ സാഹസം കണ്ട് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. പിന്നീട് കുട്ടിയെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസിലാക്കി. അതിനുശേഷം മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു.
"
https://www.facebook.com/Malayalivartha