ഗൗരി നന്ദയെ വിവാഹം കഴിച്ച് തരണം ; ഞാൻ അവളെ പൊന്നു പോലെ നോക്കും; ഇല്ലെങ്കിൽ പീഡിപ്പിക്കും; പതിമ്മൂന്നു വയസു മാത്രം പ്രായമുള്ള തനിക്കെതിരെ ഭീഷണി; ശങ്കർ എന്ന ഗുണ്ടയ്ക്ക് വീടിനോട് പ്രതികാരം തോന്നാൻ തുടങ്ങിയത് ആ സംഭവത്തെ എതിർത്തപ്പോൾ; കേരള സമൂഹത്തെ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിലുമായി പ്രധാന മന്ത്രിക്ക് കത്തയച്ച പെൺക്കുട്ടി

ഗുണ്ടകൾ കാരണം വീട്ടിൽ ഇരുന്ന് പഠിക്കാൻ സാധിക്കുന്നില്ല എന്ന് കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ഗൗരി നന്ദന മലയാളിവർത്തയോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരമാണ്. ഗൗരി നന്ദന എന്ന പതിമ്മൂന്നു വയസു മാത്രം പ്രായമുള്ള കുട്ടിയെ വിവാഹം കഴിച്ച് തരാൻ ആവശ്യപ്പെടുകയുണ്ടായി . ശങ്കർ എന്ന ഗുണ്ട ഗൗരി നന്ദയെ വിവാഹം കഴിപ്പിച്ച് തരണമെന്നും ഞാൻ അവളെ പൊന്നു പോലെ നോക്കുമെന്നും പറയുകയുണ്ടായി. മാത്രമല്ല കുട്ടിയെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി.ശങ്കർ എന്ന ഗുണ്ടയാണ് ഈ കാര്യം ആവശ്യപ്പെട്ടത്..ഗൗരിയെ പൊന്നു പോലെ നോക്കുമെന്നും അവൾക്കൊപ്പം ജീവിക്കണമെന്നും ശങ്കർ എന്ന ഗുണ്ട പറയുകയും ചെയ്തു. തനിക്ക് അത്രത്തോളം പ്രായമില്ലെന്നും അവളെ കെട്ടിച്ച് തരണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്ന ഓഡിയോ പുറത്ത് വരികയും ചെയ്തു. ഗൗരിയുടെ അച്ഛന്റെ കാർ ഡ്രൈവറായിരുന്നു ശങ്കർ. ഒരു വശം തളർന്നു കിടക്കുന്ന മുത്തശ്ചനെ എടുത്തു കൊണ്ട് പോകാൻ സഹായിക്കുന്നതും കൊണ്ട് വരുന്നതും ഇയാളിയായിരുന്നു. അത്തരത്തിൽ ഉള്ള മനുഷ്യനാണ് പതിമ്മൂന്നു വയസ്സുകാരിയെ വിവാഹം കഴിക്കണെമെന്ന ആവശ്യം ഉയർത്തിയത്. ശങ്കർ എന്ന വ്യക്തി ഒരാളെ വെട്ടുകയും ആ വെട്ടുകത്തി ഇവരുടെ വീട്ടിൽ കൊണ്ട് വന്നിടുകയും ചെയ്തു . . ഇത് കണ്ട് അമ്മ ഇത് ഇവിടെ പറ്റില്ല എന്നും ഈ സംഭവത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു. അന്നു തന്നെ അയാളെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അന്നുമുതൽ തുടങ്ങിയതാണ് ശങ്കറിന് ഗൗരി നന്ദയുടെ വീടിനോടുള്ള പ്രതികാരം. കേരളത്തെ ഞെട്ടിക്കുന്ന അനുഭവമാണ് ഈ വയസ്സുകാരി പുറത്ത് പറഞ്ഞിരിക്കുന്നത്. . ഗുണ്ടകളുടെ ഭീഷണി കാരണം വീട്ടിലിരുന്നു പഠിക്കാന്‍ സാധിക്കുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് . തിരുവനന്തപുരം പേട്ട ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദന (13) യാണ് കത്തയച്ചത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പോലീസ് ഉദ്യോഗസ്ഥരാണെന്നും ഗൗരി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു . പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രശ്നങ്ങള്ക്കു തുടക്കം കുറിച്ചത് .
കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളെ ഗൗരിയുടെ അച്ഛന്‍ അനുകൂലിച്ചില്ല. ഇതോടെ ഗുണ്ടാശല്യം തുടങ്ങുകയായിരുന്നു . നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ശല്യം ചെയ്യുന്നത്. കമ്മീഷണര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്‌തെങ്കിലും ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാതാപിതാക്കള്‍ക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണ് ഉണ്ടായത്. ആഭരണം തട്ടിയെടുത്തെന്നും വിവരമറിഞ്ഞ് ചോദിക്കാന്‍ എത്തിയവരെ വീടിനുള്ളില്‍ പൂട്ടിയിട്ടെന്നുമാണ് കേസ്. ഈ കേസില്‍ ഇവര്‍ ജാമ്യത്തിലാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha