ഗുണ്ടകളുടെ ശല്യം രൂക്ഷം; പോലീസ് എഫ് ഐ ആറിൽ കള്ളം ചേർത്തു; പ്രധാന മന്ത്രിക്ക് കത്തയച്ചത് ആ ഘട്ടത്തിൽ ; കരുത്തിന്റെ പ്രതീകമായി ഗൗരി നന്ദ

എഫ് ഐ ആറിൽ പോലീസ് കള്ളം കാണിച്ചു. ആരുടേയും ഭാഗത്ത് നിന്നും സഹായമോ പിന്തുണയോ കിട്ടിയില്ല. എല്ലാ തെളിവുകളും കയ്യിൽ ഉണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. 23 ആം തീയതി ശങ്കർ എന്ന വ്യക്തിയും കുറെ ഗുണ്ടകളും കാറിനെ വളയുകയായിരുന്നു. തന്നെ ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിന്റെ ഫോൺ കോൾ റെക്കോർഡ് ചെയ്തു. പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ വാശിക്കാണ് 23 ആം തീയതി ഇവർ റോഡിലിട്ട് വളഞ്ഞത്. ഒടുവിൽ പോലീസിൽ സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. അന്നത്തെ ദിവസം പോലീസ് സംരക്ഷണം നൽകിയിരുന്നു. എന്നാൽ എഫ് എ ആർ വന്നപ്പോൾ ഞെട്ടി പോയിരുന്നു. കാരണം സംഭവിച്ചതൊന്നുമല്ല അതിൽ എഴുതി ചേർത്തിരുന്നത്. എഫ് ഐ ആറിൽ കള്ളം ചേർത്തിരുന്നു. അതുക്കൊണ്ടായിരുന്നു പ്രധാന മന്ത്രിക്ക് കത്തയച്ചത്.
കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളെ ഗൗരിയുടെ അച്ഛന്‍ അനുകൂലിച്ചില്ല. ഇതോടെ ഗുണ്ടാശല്യം തുടങ്ങുകയായിരുന്നു . നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ശല്യം ചെയ്യുന്നത്. കമ്മീഷണര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഗുണ്ടകളെ അറസ്റ്റു ചെയ്‌തെങ്കിലും ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാതാപിതാക്കള്‍ക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണ് ഉണ്ടായത്. ആഭരണം തട്ടിയെടുത്തെന്നും വിവരമറിഞ്ഞ് ചോദിക്കാന്‍ എത്തിയവരെ വീടിനുള്ളില്‍ പൂട്ടിയിട്ടെന്നുമാണ് കേസ്. ഈ കേസില്‍ ഇവര്‍ ജാമ്യത്തിലാണെന്ന് പോലീസ് പറഞ്ഞത് . ആ ഒരു സാഹചര്യം വന്നപ്പോൾ ആയിരുന്നു പ്രധാന മന്ത്രിക്ക് കത്ത യച്ചത്.
https://www.facebook.com/Malayalivartha