ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ല; അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വാറന്‍സ് വിഭാഗം; തിരിച്ചു വിളിക്കാന്‍ പപ്പടം എവിടെ? ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയാകുന്നു; പപ്പടമല്ല വിതരണം ചെയ്തത് അപ്പളം

ഓണം കഴിഞ്ഞ് ഒരാഴ്ച്ചയാകുന്നു. അപ്പോളാണ് ഒരു പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്. ശര്‍ക്കരയ്ക്കു പിന്നാലെ, സപ്ലൈകോ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍. റാന്നിയിലെ സിഎഫ്ആര്‍ഡിയില്‍ പരിശോധിച്ച സാംപിളുകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെയും അളവും പിഎച്ച് മൂല്യവും നിര്‍ദിഷ്ട പരിധിക്കു മുകളിലാണെന്നു കണ്ടെത്തി. ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നുള്ളപ്പോള്‍ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്.പിഎച്ച് മൂല്യം 8.5 കടക്കരുതെങ്കിലും ഇത് 9.20 ആണ്.
ഹഫ്‌സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് സപ്ലൈകോ ഓണക്കിറ്റിലേക്കുള്ള പപ്പടം വിതരണം ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ശ്രീ ശാസ്താ അപ്പളമാണ് കേരള പപ്പടമെന്ന പേരില്‍ മാറ്റി നല്‍കിയത്. നേരത്തെ കിറ്റിനൊപ്പം വിതരണം ചെയ്ത ശര്‍ക്കരയ്ക്കും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പപ്പടത്തിനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. 91 ലക്ഷം പാക്കറ്റുകളാണ് വിതരണത്തിനായി സംസ്ഥാനം വാങ്ങിയിട്ടുള്ളത്.
അതേസമയം പൊടിഞ്ഞുപോകാത്ത ഉഴുന്നുപയോഗിച്ച് വൃത്തിയുള്ള സാഹചര്യത്തില്‍ നിര്‍മിച്ച കേരള പപ്പടമാണ് വേണ്ടതെന്ന് സപ്ലൈകോ ടെന്‍ഡറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിബന്ധന പേപ്പറില്‍ മാത്രമായി ഒതുങ്ങിയെന്ന് വ്യക്തം. കേരള പപ്പടത്തിന് 15 ദിവസം മാത്രം കേടുകൂടാതെ ഉപയോഗിക്കാനുള്ള കാലാവധിയുള്ളപ്പോള്‍ ഓണം കിറ്റിലെ പപ്പടത്തിനു മൂന്നു മുതല്‍ 6 മാസം വരെയാണു സമയപരിധി.
ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാ ഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡിപ്പോ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റിനല്‍കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫിസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ഹഫ്‌സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു.
ഓണക്കിറ്റില്‍ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന് തെളിഞ്ഞിട്ടും കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാതെ സപ്ലൈക്കോ തയ്യാറായിരുന്നില്ല. വിതരണക്കാരെ ഉടന്‍ കരിമ്പട്ടികയില്‍ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതില്‍ കാലതാമസം. പരാതികളുണ്ടായ സാഹചര്യത്തില്‍ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വന്നശേഷം കന്പനികള്‍ക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡി പറഞ്ഞത്. റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ പുതിയ നടപടി എന്തെന്ന് കാത്തിരുന്നു കാണണം.
ആലുവ അശോകപുരത്തെ കൊച്ചിന്‍ ബാങ്ക് കവലയിലെ റേഷന്‍ കടയില്‍ നിന്നാണ് ചുണങ്ങന്‍വേലി സ്വദേശി പി കെ അസീസ് ഓണക്കിറ്റ് വാങ്ങിയത്. പായസത്തിന് ചേര്‍ക്കാന്‍ ശര്‍ക്കരയെടുത്തപ്പോള്‍ കിട്ടിയത് രണ്ട് കഷ്ണം കുപ്പിച്ചിലുകളായിരുന്നു. അസീസിനെ പോലെ നിരവധി പേര്‍ക്കാണ് ദുരനുഭവമുണ്ടായത്. വിതരണത്തിനായി എത്തിച്ച 500 ലോഡ് ശര്‍ക്കരയില്‍ നിന്ന്, സംശയം തോന്നിയ 71 സാമ്പിളുകളാണ് സപ്ലൈക്കോ പരിശോധനകള്‍ക്കായി അയച്ചത്. ഇതില്‍ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. മാര്‍ക്കറ്റ് ഫെഡ് എത്തിച്ച ശര്‍ക്കരയും ഇതില്‍ ഉള്‍പ്പെടും. ഗുരുതര ക്രമക്കേട് നടത്തിയ വിതരണക്കാര്‍ക്കെതിരെ നടപടി സപ്ലൈക്കോ ഇതുവരെ എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha