കണ്ണൂരില്‍ വണ്ടിയിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടേറ്റു മരിച്ചത് മറ്റൊരു വെട്ടിക്കൊലക്കേസിലെ പ്രതി

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വണ്ടിയിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടേറ്റ് മരിച്ചത് മറ്റൊരു കൊലക്കേസിലെ പ്രതിയാണ്. പേരാവൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ ആണ് വെട്ടേറ്റുമരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോളാണ് സംഭവം നടന്നത്. ചിറ്റാരിപ്പറമ്ബ് ചുണ്ടയില്‍ വെച്ചാണ് വെട്ടേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനും തലയ്ക്കും ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ശ്യാമപ്രസാദ് വധ കേസില്‍ ജാമ്യത്തില്‍ കഴിയുമ്‌ബോഴാണ് ഇന്ന് വെട്ടേറ്റത്.ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല .
ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന സലാഹുദ്ദീന്‍ പിന്നീട് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളും ഇയാളുടെ സഹോദരന്‍ നിസാമുദ്ദീനുമാണ് കൊലപാതക്കേസില്‍ മുഖ്യ ആസൂത്രകരെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.സംഭവ സ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുകയാണ്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കണ്ണവത്തെത്തി.
https://www.facebook.com/Malayalivartha