സെക്സ് വർക്കേഴ്സിനോടും പിച്ചക്കാരോടും തർക്കിക്കരുത് എന്തും വിൽക്കും! നടനും മിമിക്രി താരവുമായ ടിനി ടോം വീണ്ടും വിവാദത്തില്‍

നടനും മിമിക്രി താരവുമായ ടിനി ടോം വീണ്ടും വിവാദത്തില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലൈംഗിക തൊഴിലാളികളെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ടിനി ടോമിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനമുയരുകയാണ്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടക്കം നിരവധി തവണ ടിനി ടോം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കുളള പ്രതികരണം എന്ന നിലയ്ക്കാണ് അഭിമുഖത്തില്‍ ടിനി ടോം ലൈംഗിക തൊഴിലാളികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. സെക്‌സ് വര്‍ക്കേഴ്‌സിനോടും പിച്ചക്കാരോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത് എന്നാണ് ടിനി ടോം പറഞ്ഞത്.
പെട്ടെന്നൊരു സൂപ്പർ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല താനെന്നും കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണെന്നും താരം പറഞ്ഞു. താരത്തിന്റെ ഇങ്ങനെയാണ്....."ഞാൻ ഒരു തുറന്ന പുസ്തകമാണ്. നമ്മൾ അമ്പലപ്പറമ്പിൽ നിന്നും പള്ളിപ്പറമ്പിൽ നിന്നും വന്ന ആർട്ടിസ്റ്റാണ്. പെട്ടെന്നൊരു സൂപ്പർ സ്റ്റാറിന്റെ മകനായിട്ട് ജനിച്ചതല്ല. കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല, ബ്ലാക്ക് മണിയല്ല, ശരിക്കും രാവും പകലും പണിയെടുത്തുതന്നെ ഉണ്ടാക്കിയിട്ടുള്ളതാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് മിമിക്രിയിൽ വന്നവരുണ്ട്. അവർക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കല. അവർ ഒരാളെ ഇൻസൾട്ട് ചെയ്യാനോ ബോഡീഷെയ്മിംഗിന് വേണ്ടിയൊന്നുമല്ല ചെയ്യുന്നത്. എല്ലാവരും എൻജോയി ചെയ്യുന്നുണ്ട്. പക്ഷെ വർഗീയ വിഷം കുത്തി നിറയ്ക്കുന്നതുപോലെത്തന്നെ അതിനെ തെറ്റിദ്ധരിപ്പിച്ചാൽ ആൾക്കാരിലേക്ക് ആ വിഷം കുത്തിക്കേറും. നമ്മൾ പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും ഒരിക്കലും തർക്കിക്കരുത്. ഞാൻ വളരെ മാന്യമായിട്ടാണ് പറയുന്നത്. ഗതികേടുകൊണ്ടായിരിക്കാം അവർ അങ്ങനെ ആയിപ്പോയത്. ഒരു പക്ഷെ വിധി ആയിരിക്കാം.അവരുടെ ശരീരം വരെ അവർ വിൽക്കുന്നു. അവരോട് നമ്മൾ തർക്കിച്ചാൽ നമ്മൾ നാറുകയേ ഉള്ളൂ. അത്തരത്തിലുള്ളതിനോട് ഞാൻ പ്രതികരിക്കാറില്ല. സെെബർ ബുള്ളീസ് ഒരിക്കലും നേരിട്ട് വരില്ല. ഓരോ സെെബർ അറ്റാക്ക് നടക്കുമ്പോഴും കൂടുതൽ പവർഫുൾ ആകും" എന്നുമാണ് ടിനി ടോം പറഞ്ഞത് .
നേരത്തെ ടിനി ടോമിനെ യൂട്യൂബില്‍ റോസ്റ്റ് ചെയ്ത വ്‌ളോഗറായ ഗായത്രിയെ പരോക്ഷമായി ഉന്നം വെച്ചുളളതാണ് സൈബര്‍ ആക്രമണത്തിന് എതിരെ എന്ന തരത്തിലുളള ടിനി ടോമിന്റെ വാക്കുകള്‍.
ചാനലുകളിലെ കോമഡി പരിപാടികളില്‍ റേപ്പ് ജോക്കുകളും സെക്‌സ് കോമഡികളും പറയുന്നതിനെ വിമര്‍ശിച്ച് നേരത്തെ ഗായത്രി യൂട്യൂബില്‍ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെ ടിനി ടോം ഗായത്രിയെ വിളിച്ച് സംസാരിച്ച ഓഡിയോ പുറത്താവുകയുണ്ടായി. കുക്കറി ഷോ ചെയ്യാനാണ് ടിനി ടോം ഗായത്രിയെ ഉപദേശിച്ചത്. ഇത് ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരുന്നു. ടിനി ടോമിന്റെ ഉപദേശത്തെയും ഗായത്രി റോസ്റ്റ് ചെയ്യുകയുണ്ടായി. ഇതും സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ടിനി ടോം പരോക്ഷമായി ഗായത്രിയുടെ പേര് പറയാതെ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത് എന്നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ പലരും ചൂണ്ടിക്കാട്ടുന്നത്. ഗായത്രി ഫൈനല്‍സ് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നുവെന്നും അത് സൂചിപ്പിച്ചാണ് ടിനിയുടെ പരാമര്‍ശം എന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ടിനി ടോമിന്റെ പ്രസ്താവനക്കൊപ്പം തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും സ്ത്രീകൾക്കെതിരായുള്ള വിവാദ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധത്തിന് ഇടയായിരിക്കുകയാണ്. കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടനയിലെ അംഗവും സജീവപ്രവര്‍ത്തകനുമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു 'ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ' എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഈ രണ്ട് പരാമർശങ്ങൾക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha