ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് സമന്‍സ്

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി ബിസിനസ് നടത്തുന്നതിനായി സാമ്ബത്തിക സഹായം നല്‍കിയിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇരുവരും പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ബിനീഷ് കോടിയേരിക്ക് സമന്‍സ് അയച്ചത്.
ഈ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ ആരംഭിച്ചതെന്നും ഈ ഹോട്ടലിന്റെ മറവിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നുമാണ് നാര്‍ക്കോട്ടിക് സംഘത്തിന്റെ കണ്ടെത്തൽ. അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്ബും ബിനീഷുമായി ടെലഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഓഗസ്റ്റ് ഒന്നിനും 19നുമിടയില്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണില്‍ സംസാരിച്ചതിന്റെ കോള്‍ ലിസ്റ്റുകളും നേരത്തെ പുറത്തുവന്നിരുന്നു. കേസില്‍ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്നതിനാണ് സമന്‍സ് അയച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha