നാടകകൃത്തും സിനിമാ പ്രവര്‍ത്തകനുമായ കെ.എ.ഉമ്മര്‍കുട്ടി കോവിഡ് ബാധിച്ച് മരിച്ചു

സിനിമാ പ്രവര്‍ത്തകനും നാടകകൃത്തുമായ പൊന്നാനി പള്ളപ്രം കെ.എ.ഉമ്മര്‍കുട്ടി (63) കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ നിന്ന് ചീഫ് ലൈബ്രേറിയനായി വിരമിച്ചു.
കോഴിക്കോട് എന്‍ഐടി കോളജ്, ലോ കോളജ്, തിരൂര്‍ ടിഎംജി കോളജ് എന്നിവിടങ്ങളിലും ലൈബ്രേറിയനായിരുന്നു.
ഇരുപതോളം നാടകങ്ങളും ഒരു സിനിമയ്ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ഭാര്യ: ഖമറുന്നീസ (നോവലിസ്റ്റ് എന്‍.പി.മുഹമ്മദിന്റെ മരുമകള്‍). മക്കള്‍: ലത്തീഫ്, റഹ്മത്ത്, ഹനീന.
https://www.facebook.com/Malayalivartha