പേടിപ്പിച്ചാല്‍ മതിയെന്നേ... ഇന്ത്യാ ചൈനാ സമാധാന ചര്‍ച്ചയ്ക്കിടെ 45 വര്‍ഷത്തിന് ശേഷം ചൈന നടത്തിയ വെടിവയ്പ്പില്‍ വ്യാപക പ്രതിഷേധം; മറുപടിയായി ഇന്ത്യ തോക്കെടുത്തപ്പോള്‍ ചൈനയ്ക്ക് അങ്കലാപ്പ്; അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ കുടുത്ത നിലപാടുമായി ഇന്ത്യ

അടുത്തിടെ ചൈന തൊടുന്നതെല്ലാം വലിയ പരാജയങ്ങളായി മാറുന്ന കാഴ്ചയാണ് ചൈന നടത്തുന്നത്. ഇന്ത്യയ്ക്ക് നേരെ പ്രകോപനമുണ്ടാക്കിയ ശേഷം ലോകത്തിന്റെ മുമ്പില്‍ അത് ഇന്ത്യയ്ക്ക് മേല്‍ കെട്ടി വയ്ക്കുകയാണ് പതിവ്. എന്നാല്‍ അതിനെ പൊളിച്ചടുക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അടുത്തിടെ ലഡാക്കില്‍ ചൈന സംഘര്‍ഷം സൃഷ്ടിച്ചപ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്താനാണ് ചൈന ശ്രമിച്ചത്. എന്നാല്‍ ലോക രാഷ്ട്രങ്ങള്‍ ചൈനയുടെ കള്ളക്കളി തിരിച്ചറിഞ്ഞു. ഇപ്പോള്‍ അതിര്‍ത്തിയില്‍ 42 വര്‍ഷത്തിന് ശേഷം വെടി പൊട്ടിയപ്പോഴും അത് ഇന്ത്യയുടെ മേല്‍ കെട്ടി വയ്ക്കാനാണ് ചൈന ശ്രമിച്ചത്. എന്നാല്‍ ഇന്ത്യ അത് കയ്യോടെ പൊളിച്ചു.
സമാധാന ചര്‍ച്ചകള്‍ക്കിടയിലും പ്രകോപനമുണ്ടാക്കുന്ന ചൈനയുടെ മുഖം ഇന്ത്യ വെളിച്ചത്തുകൊണ്ടു വന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നാല്‍പ്പത്തഞ്ച് വര്‍ഷമായി നിലനിന്ന വെടിനിറുത്തല്‍ ലംഘിച്ച് തിങ്കളാഴ്ച രാത്രി പാംഗോങ്ങില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് താക്കീതായി ആകാശത്തേക്ക് വെടിവച്ചതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. മറുപടിയായി ആകാശത്തേക്ക് വെടിവച്ചെങ്കിലും ഇന്ത്യന്‍ സേന സംയമനം പാലിച്ചു. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ മലനിരകളിലെ സൈനിക പോസ്റ്റുകള്‍ പിടിക്കാന്‍ തിങ്കളാഴ്ച നടത്തിയ ശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചൈനീസ് സൈനികര്‍ വെടിവച്ചത്.
ആഗസ്റ്റ് 29, 30 തീയതികളില്‍ ചൈനയുടെ സമാന നീക്കവും ഇന്ത്യ വിഫലമാക്കിയിരുന്നു. ആ സംഘര്‍ഷം പരിഹരിക്കാന്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ച നടക്കുമ്പോഴാണ് ചൈന തോക്കെടുത്തത്. ഇന്ത്യ പ്രദേശത്ത് ഏഴായിരം സൈനികരെ കൂടി വിന്യസിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ മൂന്ന് ദിവസം മുമ്പ് റഷ്യയില്‍ നടത്തിയ സമാധാന ചര്‍ച്ചയ്ക്ക് ഒരു വിലയും കല്‍പ്പിക്കാതെയാണ് ചൈന വെടിവച്ചത്. ഇന്ന് റഷ്യയില്‍ ഇരു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ഗുരുംഗ്‌രാസാംഗലാ മലനിരകള്‍ക്കിടയില്‍ പട്രോളിംഗ് നടത്തിയ 50ഓളം ചൈനീസ് സൈനികര്‍ നിയന്ത്രണ രേഖ ലംഘിച്ച് മുഖ്പാരിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് അടുത്തേക്ക് കുതിച്ചു. ഇന്ത്യന്‍ സൈനികര്‍ അവരെ തിരിച്ചോടിച്ചു. തുടര്‍ന്ന് ചൈനീസ് വെടിവയ്പ്.
വെടിവച്ചത് ഇന്ത്യയെന്നാണ് ചൈന ആരോപിക്കുന്നത്. ഇന്ത്യന്‍ സേന തങ്ങളുടെ പട്രോളിംഗ് സംഘത്തിന് നേരെ വെടിവച്ചു. വെടിവച്ച സൈനികരെ ശിക്ഷിക്കണം. ഇന്ത്യ ധാരണകള്‍ ലംഘിച്ചു. സൈനികരെ പിന്‍വലിക്കണം. ചൈനീസ് വക്താവിന്റെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലെ പ്രസ്താവന പിന്നാലെ എല്ലാവരും തള്ളിക്കളഞ്ഞു.
ചൈനയുടെ പ്രകോപനമെന്ന് ഇന്ത്യയ്ക്ക് സമര്‍ത്ഥിക്കാനായിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല. ചൈനയുടെ പ്രസ്താവന അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാന്‍. ഇന്ത്യന്‍ പോസ്റ്റിലേക്ക് കടന്നുകയറാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുത്തി. ചൈനീസ് സൈനികര്‍ വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമാധാന ചര്‍ച്ചകള്‍ക്കിടയിലും ചൈന കരാറുകള്‍ ലംഘിച്ച് സമാധാനം തകര്‍ക്കുന്നു. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കും. എന്നാണ് ഇന്ത്യന്‍ സേന ഇന്നലെ രാവിലെ ഇറക്കിയ പ്രസ്താവന.
1975ന് ശേഷം ആദ്യമായാണ് എല്‍.എ.സിയില്‍ വെടിയൊച്ച മുഴങ്ങുന്നത്. എ.എ.സിയില്‍ തോക്കും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്നാണ് ധാരണ. അന്നും ചൈനയാണ് വെടിവച്ചത്. അരുണാചല്‍ പ്രദേശിലെ തുലുങ് ലായില്‍ അസാം റൈഫിള്‍സിലെ നാല് ഭടന്മാരെ അവര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 15ന് ഗാല്‍വനില്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഏറ്റുമുട്ടലില്‍ ഇരുപക്ഷവും തോക്ക് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇനിയൊരു സംഘര്‍ഷം ഉണ്ടായാല്‍ അനുമതിയില്ലാതെ തോക്കെടുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. ഇതാണ് ചൈനയെ കുഴച്ചത്.
"
https://www.facebook.com/Malayalivartha